അബുദാബിയിൽ തൊഴിലാളിയായ ഏഷ്യൻ വനിതയ്ക്കു നേരെ മർദനം; പ്രതിക്ക് ജയിൽ വാസവും പിഴയും

ജോലിസ്ഥലത്ത് തൊഴിലാളിയായ യുവതിക്ക് മർദനം. അബുദാബിയിലെ സലൂണില്‍ ജോലിക്കിടെ കസേരയില്‍ ഇരുന്ന് ഉറങ്ങിയതിനാൽ ഏഷ്യന്‍ പൗരയായ സ്ത്രീയെ ഫോണ്‍ ചാർജർ ഉപയോഗിച്ച് മുഖത്തടിക്കുകയായിരുന്നു. മർദനത്തിൽ യുവതിക്ക് മുഖത്ത് വലിയ മുറിവുണ്ടായിട്ടുണ്ട്.
ദിവസം മുഴുവന്‍ തുടര്‍ച്ചയായി ജോലി ചെയ്തതിനെതുടര്‍ന്ന് ഉറങ്ങുകയായിരുന്നു വനിതയെ പ്രതിയായ ആഫ്രിക്കൻ പൗര മർദിക്കുകയായിരുന്നു. സംഭവത്തില്‍ മര്‍ദിച്ച സ്ത്രീക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. എന്നാൽ തടവിനു പുറമെ പ്രതിക്കു 10,000 ദിര്‍ഹം പിഴയും ശിക്ഷയായി വിധിച്ചു.
അക്രമിക്കപ്പെട്ട സ്ത്രീയുടെ സഹോദരിയും ഇതേ സലൂണിലാണ് ജോലി ചെയ്യുന്നത്. ജോലി ചെയ്യാന്‍ സ്ത്രീകളോടു പറയുക മാത്രമാണ് ചെയ്തതെന്നു പ്രതി കോടതിയില്‍ പറഞ്ഞു. ഏഷ്യക്കാരിയായ സ്ത്രീയും സഹോദരിയും കൂടി തന്നെ അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കാന്‍ മാത്രമാണ് നോക്കിയത്. സഹപ്രവര്‍ത്തകരെ മര്‍ദിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതി കോടതിയില്‍ ബോധിപ്പിച്ചു.
https://www.facebook.com/Malayalivartha

























