ഗൾഫ് രാജ്യത്തെ നടുക്കത്തിലാഴ്ത്തി വാഹനാപകടം; കനത്ത മൂടൽ മഞ്ഞിനെത്തുടർന്നു 44 വാഹനങ്ങൾ തകർന്നു

ഗൾഫ് രാജ്യങ്ങളെ നടുക്കുന്ന വാഹനാപകടം അബുദാബിയിൽ അരങ്ങേറിയിരിക്കുന്നതായി റിപ്പോർട്ടുകൾ. കനത്ത മൂടൽ മഞ്ഞിനെത്തുടർന്നുണ്ടായ അപകടത്തിൽ 44 വാഹനങ്ങളാണ് തകർന്നത്.
മൂടൽ മഞ്ഞ് കാഴ്ച്ച മറച്ച ഷെയിഖ് മുഹമ്മദ് ബിൻ സായിദ് റൂട്ടിലാണ് അപകടം നടന്നത്. ഈ അപകടത്തിൽ 22 പേർക്ക് പരുക്കേറ്റു. ഇതിൽ 4 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
ചൊവ്വാഴ്ച്ച രാവിലെ എട്ടരയ്ക്ക് അൽസംഹ പാലത്തിൽ അബുദാബി റൂട്ടിലാണു അപകടം നടന്നത്. അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
എന്നാൽ അപകടത്തിൽ പെട്ടവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. അപകടത്തേ തുടർന്ന് ഈ റൂട്ടിൽ ഗതാഗത തടസ്സം രൂപപ്പെട്ടു.
വീഡിയോ കാണുക...
https://www.facebook.com/Malayalivartha

























