കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് ഇന്നലെ രാവിലെ അബുദാബിയിൽ കൂട്ടിയിടിച്ചത് 44 വാഹനങ്ങള്‍; 22 പേര്‍ക്ക് പരിക്ക്

കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് ഇന്നലെ രാവിലെ അബുദാബിയിലെ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് സ്ട്രീറ്റില്‍ 44 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് കൃത്യമായ ദൂരക്കാഴ്ച്ച ലഭിക്കാത്തതിനാലാണ് അപകടമുണ്ടായത്.
സ്ട്രീറ്റിലെ കിസാദ് പാലത്തിനടുത്ത് രാവിലെ എട്ട് മണിക്കാണ് വാഹനങ്ങള്‍ തമ്മിലിടിച്ചതെന്ന് അബുദാബി പോലീസ് അറിയിച്ചു. ആളുകള്‍ ജോലിക്ക് പോകുന്ന സമയമായതിനാല്‍ റോഡുകളിൽ മുഴുവന്‍ വാഹനങ്ങളുണ്ടായത് അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ എണ്ണം കൂടാന്‍ കാരണമായി. അഗ്നിശമന സേനയും പോലീസും സംയുക്തമായി നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് വാഹനങ്ങള്‍ നീക്കി ഗതാഗതം പുനരാരംഭിച്ചത്. അപകടത്തില്‍പ്പെട്ട 18 പേരുടെ പരിക്ക് ഗുരുതരമല്ല. മൂടല്‍ മഞ്ഞുള്ള സമയങ്ങളില്‍ അതീവ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി.
https://www.facebook.com/Malayalivartha

























