സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വത്തിനായി ഷാര്‍ജയില്‍ ട്രാഫിക് പരിഷ്‌ക്കരണം

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ ഷാര്‍ജയില്‍ അനുഭവപ്പെടുന്ന കഠിനമായ ഗതാഗത തടസ്സം നിയന്ത്രിക്കുവാന്‍ ഷാര്‍ജ പോലീസും ആര്‍ടിഎയും ധാരണയിലെത്തി. സെപ്‌തംബറില്‍ പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതോടെ ഷാര്‍ജയില്‍ പണി നടന്നു കൊണ്ടിരിക്കുന്ന വിവിധ റോഡുകള്‍ ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് ഷാര്‍ജ പോലീസ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്തായിരു#ിക്കും ഗതാഗത പരിഷ്‌ക്കരണം നടപ്പാക്കുന്നത്.
സ്‌ക്കൂള്‍ തുറന്നു കഴിഞ്ഞാല്‍ രാവിലെ കടന്നു പോകുന്ന കാറുകളുടെയും മറ്റു വാഹനങ്ങളുടെയും എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും സിഗ്നലുകളുടെ പുനര്‍ക്രമീകരണം.
റോഡുകളില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുകയാണെങ്കില്‍ സാധാരണയായി ട്രാഫിക് പോലീസ് വരുന്നതുവരെ നിശ്ചിത സ്ഥലത്തു തന്നെ പ്രസ്‌തുത വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന പ്രവണത മാറ്റുവാനായി വാഹനയുടമകളോട് ഷാര്‍ജ പോലീസ് ആവശ്യപ്പെട്ടു. ഇങ്ങനെ പാര്‍ക്ക് ചെയ്യുമ്പോള്‍ രൂക്ഷമായ ട്രാഫിക് കുരുക്കാണ് ഉണ്ടാകുന്നത്. ഇതിനു പകരം അപകട വിവരം പോലീസിനെ അറിയിച്ചു കഴിഞ്ഞാല്‍ മറ്റ് വാഹനങ്ങള്‍ക്ക് തടസം ഉണ്ടാക്കാതെ റോഡിന്റെ വശം ചേര്‍ന്ന് ഒതുക്കി നിര്‍ത്താന്‍ പോലീസ് നിര്‍ദ്ദേശിക്കുന്നു.
അതുപോലെ ഷാര്‍ജയില്‍ ഏതെങ്കിലും റോഡുകളില്‍ ഗതാഗത തടസം ഉണ്ടാവുകയാണെങ്കില്‍ ശൈഖ് ഖലീഫ റോഡ്, എയര്‍പോര്‍ട്ട് റോഡ്, ഇത്തിഹാദ് റോഡ്, അല്‍ ഒറോഭ റോഡ് തുടങ്ങിയ പ്രധാന റോഡകളിലേക്ക് സ്‌ക്കൂള്‍ ബസ്സുകളും മറ്റ് വാഹനങ്ങളും ഗതിമാറ്റി സഞ്ചരിക്കേണ്ടതാണെന്നും പോലീസ് നിര്‍ദ്ദേശിക്കുന്നു.
പുതിയവര്‍ഷാരംഭം മുതല്‍ പെണ്‍കുട്ടികള്‍ സഞ്ചരിക്കുന്ന സ്‌ക്കൂള്‍ ബസ്സുകള്‍ക്കും വനിതാപോലീസിന്റെ സഹായത്തോടെ കൂടുതല്‍ ശ്രദ്ധ നല്‍കും. കുട്ടികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഷാര്‍ജയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികൃതരുടെയും സ്‌ക്കൂള്‍ ബസ് ഡ്രൈവര്‍മാരുടെയും സംയുക്തയോഗം വിളിക്കുവാനും ഷാര്‍ജ പോലീസ് തീരുമാനിച്ചു.
https://www.facebook.com/Malayalivartha