" ഇനിയും തനിക്ക് മുന്നോട്ടു പോകാനാകില്ല " ; വിവാഹ മോചനം അഭ്യർത്ഥിച്ച് അറബ് യുവതി; കാരണം കേട്ടാൽ ഏവരും ഒന്നമ്പരക്കും

ഒട്ടനവധി വിവാഹ മോചനങ്ങൾ നമുക്കിടയിൽ നടക്കുന്നുണ്ട്. മോചനത്തിനായി അഭ്യർത്ഥിക്കുന്ന പലർക്കും വ്യത്യസ്തങ്ങളായ കാരണങ്ങളാണുള്ളത്. എന്നാൽ ഇവിടത്തെ വിവാഹ മോചനത്തിന്റെ കാരണം കേട്ടാൽ ഏവരും ഒന്നമ്പരക്കും.
എന്താണന്നല്ലേ സംഭവം?...ഭര്‍ത്താവിന് വൃത്തിയെല്ലെന്നും എന്തു കാര്യം വേണമെങ്കിലും തന്റെ സഹായം എപ്പോഴും വേണമെന്നാണ് ഈ അറബ് യുവതിയുടെ പരാതി. ഇതുമായി തനിക്ക് ഇനിയും മുന്നോട്ട് പോകാനാകില്ല തനിക്ക് വിവാഹ മോചനം വേണമെന്നുമാണ് അഞ്ചു മക്കളുള്ള അമ്മയുടെ ആവശ്യം.
എന്നാല്‍ മറ്റാരോ തന്റെ വൃത്തിയെകുറിച്ച് ഭാര്യയോട് പറഞ്ഞുവെന്നും അന്നുമുതലാണ് അവള്‍ക്ക് തന്നെ വേണ്ടാതായതെന്നും ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു.
അതേസമയം ഭര്‍ത്താക്കന്‍മാരില്‍ നിന്നും വേര്‍പിരിഞ്ഞതിനു ശേഷം കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നയിക്കുമെന്ന് സ്ത്രീകള്‍ കരുതുന്നതിനാല്‍ വിവാഹമോചനങ്ങളുടെ എണ്ണത്തില്‍ വൻ വര്‍ദ്ധനയുണ്ടാവുന്നതെന്ന് നിയമോപദേശകന്‍ മൊഹമ്മദ് സുഹാദ് അഹ്മദ് അഭിപ്രായപ്പെട്ടു.
ഇരുവരേയും കോടതി കൗണ്‍സിലിങ്ങിന് നിർദ്ദേശിച്ചിരിക്കുകയാണ് കോടതി. എന്നാല്‍ കൗണ്‍സിലിങ്ങിന് ശേഷവും ഇരുവർക്കും വിവാഹം മോചനം വേണെമെന്നാണെങ്കിൽ അവര്‍ക്ക് വിവാഹമോചനം നല്‍കുമെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























