അബുദാബിയിയിലെ ഹൈന്ദവ വിശ്വാസികൾക്ക് സന്തോഷ വാർത്ത; അബുദാബിയില്‍ ആദ്യ ഹൈന്ദവ ക്ഷേത്രം നിർമിക്കാനൊരുങ്ങുന്നു...

അബുദാബിയില്‍ ആദ്യ ഹൈന്ദവ ക്ഷേത്രം നിർമിക്കാനൊരുങ്ങുകയാണ്. യു.എ.ഇയിൽ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ക്ഷേത്രത്തിന്റെ തറക്കല്ലിടും. ക്ഷേത്ര നിര്‍മ്മാണത്തിനായി അബുദാബി സര്‍ക്കാര്‍ 55000 ചതുരശ്രമീറ്റര്‍ ഭൂമിയാണ് നൽകിയത്. ഒരു ലക്ഷത്തിലധികം ആളുകൾക്ക് കയറാവുന്ന സൗകര്യത്തിലാണ് ക്ഷേത്ര നിർമാണം. വിശാലമായ അകത്തളവും മുറ്റവുമാണ് ക്ഷേത്രത്തിനുണ്ടായിരിക്കും. 2020ഓടെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും സന്ദര്‍ശിക്കാവുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. യുഎഇയിലെ പില്‍ഗ്രിം ടൂറിസം ശക്തമാക്കാനും ഇതു സഹായകരമാകുമെന്നാണ് പ്രതീക്ഷ. അബുദാബി, ദുബായ്, അലൈന്‍ എന്നീ എമിറേറ്റുകളില്‍ ഉള്ളവര്‍ക്ക് യോഗത്തില്‍ എത്തിച്ചേരാവുന്ന അല്‍റഹ്ബയിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. ദുബായിലെ ഒപേര ഹൗസില്‍ പ്രതീകാത്മക ശിലാസ്ഥാപനം നടത്തി ക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് ക്ഷേത്രത്തിന് അനുവദിച്ച സ്ഥലത്ത് സ്വാമിമാരുടെ നേതൃത്വത്തില്‍ ഭൂമി പൂജയും ഉണ്ടായിരിക്കുന്നതാണ്. ഡല്‍ഹിയിലെ അക്ഷര്‍ധാം ഉള്‍പ്പെടെ 1200ലേറെ പടുകൂറ്റന്‍ ക്ഷേത്രങ്ങള്‍ നിര്‍മിച്ച ബോചാസന്‍വാസി അക്ഷര്‍ പുരുഷോത്തം സന്‍സ്തയാണ് ക്ഷേത്രനിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്.
https://www.facebook.com/Malayalivartha

























