ത്രിവർണ്ണശോഭയിൽ ബുര്‍ജ് ഖലീഫ; നരേന്ദ്രമോദിയുടെ രണ്ടാം സന്ദര്‍ശനത്തിൽ ആദരമർപ്പിച്ച് യു.എ.ഇ

നരേന്ദ്രമോദിയുടെ രണ്ടാം യു.എ.ഇ സന്ദര്‍ശനത്തിന് ആദരസൂചകമായി ദുബായിലെ പ്രശസ്തമായ ബുര്‍ജ് ഖലീഫ ഇന്ന് രാത്രി ഇന്ത്യന്‍ പതാകയുടെ നിറത്തിൽ പ്രകാശിക്കും. ദുബായ് നിവാസികള്‍ക്കായി ഓരോ മണിക്കൂര്‍ ഇടവിട്ടാകും ത്രിവര്‍ണ്ണത്തില്‍ ബുര്‍ജ് ഖലീഫ നിറമാണിയുന്നത്.
യു.എ.ഇ സമയം വൈകുന്നേരം 7.15 മുതല്‍ രാത്രി 11.15 വരെ ഓരോ മണിക്കൂര്‍ ഇടവിട്ട് ആയിരിക്കും ഇന്ത്യന്‍ പതാക ദൃശ്യമാകുന്നതെന്നു ബുര്‍ജ് ഖലീഫയുടെ നിര്‍മ്മാതാക്കളായ എമ്മാര്‍ ഗ്രൂപ്പ് പ്രതിനിധി അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം അബുദാബിയിലേയും ദുബായിലേയും പ്രധാന നിര്‍മ്മിതികള്‍ എല്ലാം ഇന്ത്യന്‍ പതാകയുടെ നിറമണിയും. അബുദാബിയിലെ അഡ്നോക് ആസ്ഥാനം, മറീന മാള്‍, ദുബായിലെ ദുബായ് ഫ്രെയിം എന്നിവയാണ് ഇവയില്‍ പ്രധാനം.
https://www.facebook.com/Malayalivartha

























