മിടുക്കന്മാർ കേരളത്തിലുമുണ്ട് ! ; ജബല്‍ ജൈസ് മലയില്‍ നിന്നും കന്നി പറക്കല്‍ നടത്തി റെക്കോര്‍ഡ് സ്വന്തമാക്കി മലയാളി യുവാവ്

റാസല്‍ഖൈമയിലെ ജബല്‍ ജൈസ് മലയില്‍ നിന്നും കന്നി പറക്കല്‍ നടത്തി റെക്കോര്‍ഡ് സ്വന്തമാക്കി മലയാളി യുവാവ്.
ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള സിപ് ലൈനായ റാസല്‍ഖൈമയിലെ ജബല്‍ ജൈസ് മലയില്‍ നിന്നുമാണ് തൃശൂര്‍ സ്വദേശിയായ ജൂലാഷ് ബഷീര്‍ എന്ന യുവാവ് 2.83 കിലോമീറ്റര്‍ ദൂരം മലനിരകള്‍ക്കിടയിലൂടെ സിപ് ലൈന്‍ വഴി യാത്ര ചെയ്തത്. സമുദ്രനിരപ്പില്‍നിന്ന് 1680 മീറ്റര്‍ ഉയരമുള്ള രാജ്യത്തെ ഏറ്റവും വലിയ പർവ്വത പ്രദേശമാണ് ജബല്‍ ജെയ്സ്.
ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള സിപ്ലൈന്‍ എന്ന ഗിന്നസ് അംഗീകാരം സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിക്ക് വ്യാഴാഴ്ച ഗിന്നസ് വേള്‍ഡ് റെക്കോഡ് ഉദ്യോഗസ്ഥന്‍ ഹൊഡാ ഖച്ചാബ് സമ്മാനിച്ചിരുന്നു.
' സൂപ്പര്‍മാന്‍ ' ശൈലിയില്‍ മലമുകളിലേക്ക് സാഹസികയാത്ര നടത്തുന്നവര്‍ക്കായി ഡിസൈന്‍ ചെയ്ത പ്രത്യേക വസ്ത്രവും സുരക്ഷാഉപകരണങ്ങളും ജൂലാഷ് ഉപയോഗിച്ചിരുന്നു.
https://www.facebook.com/Malayalivartha

























