സൗദിയിൽ ഭർത്താവിനെ കൊലപ്പെടുത്തി വീട്ടമ്മയെ കൈകാലുകൾ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാല് പാക്കിസ്ഥാൻ പൗരന്മാർക്ക് വധശിക്ഷ...

വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത നാല് പാക്കിസ്ഥാൻ പൗരന്മാരുടെ വധശിക്ഷ സൗദി നടപ്പാക്കി. മുൻകൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് നാലംഗ അക്രമി സംഘം ഒരു വീട്ടിൽ അതിക്രമിച്ചു കടക്കുകയും രണ്ട് പേര്‍ന്ന് ചേര്‍ന്ന് ഗൃഹനാഥയെ കൊലപ്പെടുത്തുകയും ചെയ്തു.
കൈകളും കാലുകളും കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച ശേഷമായിരുന്നു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന ഇവരുടെ മകനെയും സംഘം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. വീട്ടിലുണ്ടായിരുന്ന സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്തു. പൊലീസ് അന്വേഷണം തുടങ്ങി അധികം വൈകാതെ തന്നെ അക്രമി സംഘം പിടിയിലായി.
തെളിവുകള്‍ ഹാജരാക്കി നടന്ന വിചാരണങ്ങള്‍ക്കൊടുവില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് കോടതി ഇവര്‍ക്ക് നാല് പേര്‍ക്കും വധശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച റിയാദിൽ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.
https://www.facebook.com/Malayalivartha

























