വീണ്ടും വിസ്മയമൊരുക്കി ദുബായ്; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ഇവിടെയാണ്!!

അത്യാധുനികവും അനന്യവുമായ വൻ നിർമ്മിതികൾ കൊണ്ട് ലോകജനശ്രദ്ധ പിടിച്ചുപറ്റിയ എമിറേറ്റാണ് ദുബായ്. അംബരചുംബികളായ ബുർജ് ഖലീഫ പോലുള്ള കെട്ടിടങ്ങളും കടൽ നികത്തി നിർമ്മിച്ച പാം ദ്വീപുകളും വൻ ഹോട്ടലുകളും വലിയ ഷോപ്പിങ്ങ് മാളുകളും ദുബായിലെ വിസ്മയക്കാഴ്ചകളാണ്. ഇപ്പോഴിതാ പുതിയ വിസ്മയമൊരുക്കിയിരിക്കുകയാണ് ദുബായ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ നിര്‍മിച്ചാണ് ദുബായ് ഇത്തവണ ലോകവിസ്മയമൊരുക്കിയത്.
75 നിലകളുള്ള ജിവോറ ഹോട്ടലിന്‍റെ ഉയരം 356 മീറ്ററാണ്. ദുബായിലെ തന്നെ മാരിയറ്റ് മാര്‍ക്വിസ് എന്ന ഹോട്ടലിന്‍െ റെക്കോര്‍ഡാണ് ജെവോറ തകര്‍ത്തത്. ഇരു കെട്ടിടങ്ങളും തമ്മില്‍ ഒരു മീറ്ററിന്‍െറ വ്യത്യാസം മാത്രമാണുള്ളത്. തിങ്കളാഴ്ച മുതല്‍ ഹോട്ടലില്‍ താമസിക്കാന്‍ ആളുകളെത്തും.
https://www.facebook.com/Malayalivartha

























