കൂട്ട ലൈംഗീക പീഡനത്തിനിരയാക്കുമെന്ന് ഭീഷണി ; പതിനെട്ടുകാരൻ സിറിയന്‍ പൗരനു 27 കാരനിൽ നിന്ന് നേരിടേണ്ടി വന്നത് ഒട്ടും പ്രതീക്ഷിക്കാത്തത്

സിറിയന്‍ പൗരനെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിന്റെ വിചാരണ ആരംഭിച്ചു. പതിനെട്ടുകാരനായ സിറിയന്‍ പൗരനെ എമിറേറ്റി പൗരനായ 27 കാരനാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഭീഷണിപ്പെടുത്തിയത്.
2017 ഡിസംബര്‍ 2 നാണു കേസിനാസ്പദമായ സംഭവം നടക്കുന്നത്. സെയില്‍സ്മാനായ സിറിയക്കാരനുമായി സൗഹൃദം സ്ഥാപിച്ച പ്രതി വാട്ട്സ് ആപ്പ് നമ്പർ വാങ്ങി സ്ഥിരം സന്ദേശങ്ങള്‍ അയക്കുമായിരുന്നു. സംഭവ ദിവസം സിറിയക്കാരനെ കാത്തു നിന്ന പ്രതി അത്താഴം വാഗ്ദാനം ചെയ്ത് ഒരു ഹോട്ടലിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഭക്ഷണം കഴിച്ച് മടങ്ങുമ്പോൾ തന്റെ വീടൊന്ന് സന്ദര്‍ശിച്ച് പോകാമെന്ന പ്രതിയുടെ വാഗ്ദാനം സ്വീകരിച്ച സെയില്‍സ്മാന് അവിടെ നിന്നും ലഭിച്ചത് മോശം അനുഭവമാണ്.
വില്ലയിലെത്തിയതോടെ മുറിയുടെ വാതിലടച്ച് കുറ്റിയിട്ട പ്രതി സെയില്‍സ്മാനെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു. വഴങ്ങാതായപ്പോള്‍ 5 പേരെ കൂട്ടിക്കൊണ്ടുവന്ന് കൂട്ട ലൈംഗീക പീഡനത്തിനിരയാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെ വാതില്‍ തുറന്ന് പുറത്തിറങ്ങിയ സെയില്‍സ്മാന്‍ മതില്‍ ചാടി മരത്തിന് പിന്നില്‍ ഒളിച്ചിരുന്നു. സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് ഇയാള്‍ പിന്നീട് അവിടെ നിന്നും രക്ഷപ്പെട്ടത്.
പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പിടിച്ചുപറി, മോഷണം, മയക്കുമരുന്ന് കടത്ത്, ലൈംഗീക പീഡനക്കേസുകളില്‍ മുന്‍പും അകപ്പെട്ടയാളാണെന്നും പോലീസ് വ്യക്തമാക്കി. പരാതി ലഭിച്ച അന്ന് തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
https://www.facebook.com/Malayalivartha

























