ഷാർജയിൽ വൻ തീപ്പിടുത്തം ! ; രണ്ടു കുട്ടികളുൾപ്പടെ അഞ്ചുപേർ അഗ്നിക്കിരയായി

ഷാര്‍ജയില്‍ അപ്പാര്‍ട്‌മെന്റിലുണ്ടായ തീപ്പിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. രണ്ടു കുട്ടികളുൾപ്പടെ അഞ്ചുപേരാണ് തീപ്പിടുത്തതിൽ മരിച്ചത്. മരിച്ചവരിൽ ഒരാൾ ഇന്ത്യൻ വംശജനാണ്.
മൂന്നു നില കെട്ടിടത്തിലെ എസിയില്‍ നിന്നാണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ മൊറോക്കന്‍ വംശജയായ യുവതിയും (38) ഇവരുടെ മക്കളും ഇന്ത്യന്‍ വംശജനും (35) പാക്കിസ്ഥാനി വനിതയും (40) ഉള്‍പ്പെടുന്നു. എട്ടോളം പേരുടെ നില ഗുരുതരമാണ്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പുലർച്ചെ 3 മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി റിപ്പോർട്ടുകൾ അറിയിക്കുന്നു.
https://www.facebook.com/Malayalivartha

























