Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

സൗദിയില്‍ സ്വകാര്യ കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും ചാകര;സര്‍ക്കാര്‍ എല്ലാ പണവും കൊടുത്തുതീര്‍ക്കുന്നു!!

15 FEBRUARY 2018 10:28 AM IST
മലയാളി വാര്‍ത്ത

More Stories...

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

സൗദിയിൽ എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് രൂപപ്പെട്ട സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്നതില്‍ സര്‍ക്കാര്‍ പ്രയാസം നേരിടുന്നുവെന്ന വിവരങ്ങള്‍. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറിയുകയാണ്. സ്വകാര്യ കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കരാറുകള്‍ നല്‍കിയതിന്റെ ഭാഗമായി കമ്പനികള്‍ക്ക് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക ഭരണകൂടം കൊടുത്തു തീര്‍ക്കാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സൗദി രാജാവ് സല്‍മാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് നേരത്തെ നല്‍കിയ പല കരാറുകളും മുടങ്ങിയിരുന്നു. സ്വകാര്യകമ്പനികള്‍ക്ക് നല്‍കേണ്ട കോടികള്‍ സമയത്ത് നല്‍കാന്‍ സാധിക്കാതെയും വന്നു. ഈ സാഹചര്യത്തില്‍ നിരവധി കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ സൗദിയിലെ കമ്പനികള്‍ പിരിച്ചുവിടുന്നത് വന്‍ വാര്‍ത്തയായിരുന്നു. എന്നാല്‍, ഇനി സന്തോഷത്തിന്റെ നാളുകള്‍ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കമ്പനികള്‍ക്ക് നല്‍കാനുണ്ടായിരുന്ന തുക മുഴുവന്‍ കൊടുത്തു തീര്‍ക്കാനാണ് തീരുമാനം.

സ്വകാര്യ കമ്പനികള്‍ക്ക് മാത്രമല്ല, വിതരണ രംഗത്തെ പ്രമുഖര്‍ക്കും സൗദി വന്‍തുക നല്‍കാന്‍ ബാക്കിയുണ്ട്. ഈ തുക മൊത്തം കൊടുത്തു തീര്‍ക്കും. ഇക്കാര്യങ്ങള്‍ക്ക് വേണ്ടി പ്രത്യേക സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു.നിരവധി സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സമിതിയാണ് നിയോഗിക്കുക. വാണിജ്യ-നിക്ഷേപ മന്ത്രി മാജിദ് അല്‍ ഖസബിയുടെ നേതൃത്വത്തിലായിക്കും സമിതി. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്.ഈ കമ്മിറ്റിയുടെ പഠനം പൂര്‍ത്തിയായാല്‍ മൊത്തം എത്ര തുക സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനുണ്ട് എന്ന കൃത്യമായ കണക്ക് ലഭിക്കും. പിന്നീട് തുക കൈമാറാനാണ് തീരുമാനം. മാജിദ് അല്‍ ഖസബിയെ ഉദ്ധരിച്ചാണ് സൗദി പ്രസ് ഏജന്‍സി വാര്‍ത്ത നല്‍കിയിരിക്കുന്നത്.

കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്‌സ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള തുകയുടെ ഏകദേശ കണക്ക് നേരത്തെ ശേഖരിച്ചിരുന്നു. ഇവരുമായി ചേര്‍ന്നായിരിക്കും പുതിയ കമ്മിറ്റിയും പ്രവര്‍ത്തിക്കുക. വേഗത്തില്‍ കൊടുത്തു തീര്‍ക്കേണ്ട കമ്പനികളുടെ പട്ടിക കമ്മിറ്റി തയ്യാറാക്കും.സൗദി അറേബ്യയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയാണ് സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പ്. ഈ കമ്പനിക്ക് കോടികളാണ് നല്‍കാനുള്ളത്. ഹറമില്‍ ക്രൈന്‍ വീണ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനിക്ക് നല്‍കിയിരുന്ന കരാറുകള്‍ ഭരണകൂടം മരവിപ്പിച്ചിരുന്നു.

പണമിടപാടുകള്‍ ശരിയായ രീതിയില്‍ നടക്കാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച കമ്പനികളും നിരവധിയാണ്. അതിലൊന്നാണ് സൗദി ഓജര്‍. ഈ കമ്പനി മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ പിരിച്ചുവിട്ടത് വന്‍വിവാദമായിരുന്നു.സപ്തംബറില്‍ ഈ സംഖ്യയുടെ വലിയൊരളവാണ് കൊടുത്തു തീര്‍ത്തത്. 450 സര്‍ക്കാര്‍ വകുപ്പുകളുടെയും പദ്ധതികളുടെയും ഭാഗമായിട്ടാണ് ഇത്രയും വലിയ തുക സ്വകാര്യ കമ്പനികള്‍ക്ക് കൊടുക്കാനുണ്ടായിരുന്നത്. ബാക്കിയുള്ളത് ഉടന്‍ കൊടുത്തു തീര്‍ക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ബിന്‍ലാദിന്‍ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ലഭിക്കുന്ന പല സര്‍ക്കാര്‍ കരാറുകളും വിവിധ കമ്പനികള്‍ക്ക് പുറംകരാര്‍ നല്‍കാറുണ്ട്.

അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ദുബായിലെ കമ്പനികളും നേരത്തെ പ്രതിസന്ധിയില്‍പ്പെട്ടിരുന്നു. ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന വാര്‍ത്തകളും വന്നിരുന്നു. പുതിയ സാഹചര്യത്തില്‍ എല്ലാവര്‍ക്കും പ്രതീക്ഷ വര്‍ധിക്കും.അതേസമയം, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വേണ്ടി അനുവദിച്ച ഫണ്ട് പലതും ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. ഈ തുക തിരിച്ചടയ്ക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരമാവധി ചെലവ് ചുരുക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇനിയും പുറംകരാറുകള്‍ നല്‍കുമെങ്കിലും അനാവശ്യമെന്ന് തോന്നുന്ന ചെലവുകള്‍ ഒഴിവാക്കാനാണ് നിര്‍ദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (8 minutes ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (25 minutes ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (34 minutes ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (48 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (56 minutes ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (1 hour ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (1 hour ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (1 hour ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (2 hours ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (2 hours ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (2 hours ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (2 hours ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (2 hours ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (3 hours ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (3 hours ago)

Malayali Vartha Recommends