ദുബായില്‍ സാധനങ്ങള്‍ വാങ്ങുന്നതിന് നോല്‍കാര്‍ഡ് ഉപയോഗപ്പെടുത്തും

ദുബായില്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് നോല്‍കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തുന്നു. യാത്രക്കൂലി നല്‍കുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനം എന്നതിലുപരി നോല്‍കാര്‍ഡിന് പുതിയ ഉപയോഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണിത്. യാത്രയ്‌ക്കെന്ന പോലെ, സാധനങ്ങള്‍ വാങ്ങുന്നതിനും പ്രീ പെയ്ഡ് കാര്‍ഡ് എന്ന നിലയ്ക്കായിരിക്കും നോല്‍കാര്‍ഡ് ഉപയോഗപ്പെടുത്തുക.
യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് യാത്രക്കൂലി നല്‍കുന്നതിനായാണ് ദുബായില്‍ നോല്‍കാര്‍ഡുകള്‍ രംഗത്തിറക്കിയത്. പൊതുഗതാഗതം കൂടുതല്‍ സ്വീകാര്യമാകുന്നതിനനുസരിച്ച് എമിറേറ്റില്‍ കാര്‍ഡ് വില്പനയിലും ക്രമാനുഗതമായ വര്‍ധന കാണിക്കുന്നുണ്ട്. 2014 ആദ്യ പകുതിയില്‍ 12 ലക്ഷത്തില്‍പരം നോല്‍കാര്‍ഡുകള്‍ വിറ്റഴിഞ്ഞതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) അറിയിച്ചു.
2013 ആദ്യപകുതിയെ അപേക്ഷിച്ച് ഇത്തവണ 52 ശതമാനം അധികവില്പനയാണ് രേഖപ്പെടുത്തിയതെന്ന് \'ഓട്ടോമേറ്റഡ് ഫെയര്‍ കലക്ഷന്‍\' ഡയറക്ടര്‍ ഖാലിദ് ആല്‍ അവാദി വ്യക്തമാക്കി. കൂടുതല്‍ ആളുകള്‍ പൊതുഗതാഗത രംഗത്തേക്ക് ആകര്‍ഷിക്കപ്പെടുന്നതിന് തെളിവാണിത്. ഇന്റര്‍സിറ്റി ബസ്സുകളില്‍ നോല്‍കാര്‍ഡ് നിര്‍ബന്ധമാക്കിയത് വില്പന വര്‍ധനയ്ക്ക് ഒരു കാരണമായിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.
www.nol.ae എന്ന വെബ്‌സൈറ്റില്‍ നോല്‍കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും.
https://www.facebook.com/Malayalivartha