Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഈ ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ സൗദിയിൽ തൊഴില്‍ നഷ്ടമാകും; നിങ്ങളെ പിരിച്ചുവിടാന്‍ കാരണമാകുന്ന സാഹചര്യങ്ങള്‍ ഇങ്ങനെ...

18 FEBRUARY 2018 06:06 PM IST
മലയാളി വാര്‍ത്ത

സൗദിയില്‍ ജോലി ചെയ്യുന്നവര്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ടതാണ് അവിടുത്തെ തൊഴില്‍ നിയമങ്ങള്‍. തൊഴില്‍ നിയമങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ പിരിച്ചു വിടപ്പെടുന്ന സാഹചര്യം ഉണ്ടായെന്നുവരാം. ഇത്തരത്തില്‍ പ്രശ്‌നമുണ്ടാകുന്ന ഒമ്പത് സാഹചര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

ഈ ഒന്‍പതു സാഹചര്യത്തില്‍ ആനുകൂല്യം പോലുമില്ലാതെ തൊഴില്‍ നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി സൗദി. തൊഴിലുടമകള്‍ക്ക് യാതൊരു വിധ നിയമ പ്രശ്‌നവും നേരിടാതെ തന്നെ ഈ സാഹചര്യങ്ങളില്‍ തൊഴിലാളികളെ പിരിച്ചു വിടാനാകുമെന്നും സര്‍വ്വീസ് ആനുകൂല്യമോ, നഷ്ടപരിഹാരമോ ഒന്നും തന്നെ നല്‍കേണ്ടതില്ലെന്നും മക്ക ലേബര്‍ ഓഫീസ് കസ്റ്റമര്‍ സര്‍വ്വീസ് വിഭാഗം മേധാവി അബ്ദുല്ല അല്‍ ബുദൂര്‍ വ്യക്തമാക്കി.

തൊഴിലിടങ്ങളില്‍ മോശമായി പെരുമാറുകയോ സത്യസന്ധതക്കും മാന്യതക്കും നിരക്കാത്ത പ്രവര്‍ത്തനങ്ങളിലോ മറ്റോ ഏര്‍പ്പെടുകയോ ചെയ്താലും തൊഴില്‍ നിന്നും ആനുകൂല്യം പോലുമില്ലാതെ പിരിച്ചു വിടാനാകുമെന്നും ഇദ്ദേഹം പറഞ്ഞു.

സ്വഭാവ ദൂഷ്യം കൂടാതെ മറ്റു ചില സന്ദര്‍ഭങ്ങളിലും ആനുകൂല്യം നല്‍കാതെ പിരിച്ചു വിടാനാകും. ജോലിക്കിടയിലോ ജോലി സംബന്ധമായ കാരണത്താലോ തൊഴിലുടമകളെയോ നടത്തിപ്പുകാരെയോ ആക്രമിക്കല്‍, തൊഴില്‍ കരാറില്‍ ഒപ്പുവെച്ച കാര്യങ്ങള്‍ ചെയ്യാതിരിക്കല്‍, തൊഴില്‍ സുരക്ഷയുമായും തൊഴിലാളികളുടെ സുരക്ഷയുമായും ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കല്‍, നിയമാനുസൃത ഉത്തരവുകള്‍ പാലിക്കാതിരിക്കല്‍, ഉടമകള്‍ക്ക് നഷ്ടമുണ്ടാകാനായി മനപ്പൂര്‍വം വീഴ്ച വരുത്തല്‍, ജോലി നേടുന്നതിന് വ്യാജരേഖ നിര്‍മ്മിക്കല്‍, പ്രോബോഷന്‍ കാലയളവിലെ ജോലി, അനുമതിയില്ലാതെ വര്‍ഷത്തില്‍ ഇരുപത് ദിവസമോ തുടര്‍ച്ചയായി പത്തിലേറെ ദിവസമോ ജോലിയില്‍ നിന്നു വിട്ടു നില്‍ക്കല്‍,

നിയമ വിരുദ്ധമായ കാര്യത്തിലേര്‍പ്പെടല്‍, സ്ഥാപനത്തിന്റെ രഹസ്യങ്ങള്‍ പരസ്യപ്പെടുത്തല്‍ എന്നീ സാഹചര്യത്തിലാണ് മുന്‍കൂട്ടി അറിയിക്കാതെയോ ആനുകൂല്യം നല്‍കാതെയോ തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിന് തൊഴിലുടമകള്‍ക്ക് അവകാശമുള്ളത്. തൊഴില്‍ വകുപ്പിലെ 80-ാം വകുപ്പ് പ്രകാരമാണ് ഇത്തരം സാഹചര്യങ്ങളില്‍ ഇത് അനുവദിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (2 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (3 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (3 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (3 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (3 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (3 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (3 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (4 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (4 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (5 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (6 hours ago)

Malayali Vartha Recommends