ദുബായില്‍ 82 ശതമാനം തൊഴിലാളികള്‍ക്കും ശമ്പളം ബാങ്ക് വഴി

ദുബായില്‍ 82 ശതമാനത്തോളം തൊഴിലാളികളുടെ ശമ്പളം ബാങ്ക് വഴിയാക്കിയെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. വേജ് പ്രൊട്ടക്ഷന്‍ സംവിധാനം വഴി കഴിഞ്ഞവര്‍ഷം 3,213,577 തൊഴിലാളികള്‍ ശമ്പളം വാങ്ങി. ശമ്പളം സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാന്‍ മന്ത്രാലയം ഓണ്‍ലൈന്‍, കോള്‍സെന്റര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2009 ലാണ് മന്ത്രാലയം വേജ് പ്രൊട്ടക്ഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ആദ്യവര്‍ഷം തന്നെ ലക്ഷത്തിലേറെ തൊഴിലാളികള്‍ രജിസ്‌ട്രര്‍ ചെയ്‌തു. പിന്നെ ഒരോ വര്‍ഷവും അത് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ചെറിയ കമ്പനികളില്‍ തൊഴിലാളികളുടെ എണ്ണം കുറവാണെങ്കിലും ശമ്പളം ബാങ്ക് വഴി തന്നെയാക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ശമ്പളം സംബന്ധിച്ച പരാതികള്‍ രഹസ്യമായാണ് കൈകാര്യം ചെയ്യുക. മന്ത്രാലയത്തിലെ ഇന്‍സ്‌പെക്‌ടര്‍മാര്‍ സ്ഥാപനത്തിലെത്തി പരാതിക്കാരന്റെ പേര് വെളിപ്പെടുത്താതെ തെളിവെടുക്കുകയും പരിഹാരമുണ്ടാക്കുകയും ചെയ്യും.800665 എന്ന ടോള്‍ഫ്രീ നമ്പറില്‍ തൊഴിലാളികള്‍ക്ക് പരാതി സമര്‍പ്പിക്കാവന്നതാണ്.
https://www.facebook.com/Malayalivartha