ഇന്ത്യാക്കാരുടെ ഇഷ്‌ടപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായി ദുബൈ

ദുബൈയാണ് ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ ഇഷ്‌ടപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രം. ഹോട്ടല്‍സ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് നടത്തിയ സര്‍വേയിലാണ് രണ്ടു വര്‍ഷത്തോളം പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന ബോങ്കോക്കിനെ പിന്തളളി ദുബൈ ഒന്നാമതെത്തിയത്. ഇതുവരെ രണ്ടാംസ്ഥാനാത്തായിരുന്നു ദുബൈ.
ബാങ്കോക്ക്, സിംഗപ്പൂര്‍, ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവയാണ് പുതിയ പട്ടികയില്‍ രണ്ട് മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്. വെബ്‌സൈറ്റ് ഇടപാടുകാര്‍ നടത്തിയ ബുക്കിങ് അടച്ച പണം തുടങ്ങിയ കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ദുബായിലെ അത്യാധുനിക സൗകര്യങ്ങളാണ് ടൂറിസ്റ്റുകളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ പുതിയ റൂട്ടുകളും ദുബൈയില്‍ നടക്കുന്ന ലോകോത്തര പരിപാടികളും വന്‍ തോതില്‍ ടൂറിസ്റ്റുകളെത്താന്‍ കാരണമെന്ന് സര്‍വേ പറയുന്നു.
https://www.facebook.com/Malayalivartha