മുൻപിൽ മെട്രോ തന്നെ ! ; പ്രതിദിനം ദുബൈയിലെ പൊഗുഗതാഗത സംവിധാനം ആശ്രയിക്കുന്നത് 15.1 ലക്ഷം പേർ

ദുബായില്‍ പൊതുഗതാഗത സേവനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിച്ചുവരികയാണെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍. പ്രതിദിനം ദുബൈയിലെ പൊഗുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നത് ശരാശരി 15.1 ലക്ഷം പേരാണ്.
കഴിഞ്ഞവര്‍ഷം ആകെ 55.17 കോടി യാത്രക്കാര്‍ ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കിൽ 2016 ആയപ്പോഴേക്കും ഇത് 54.36 കോടിയായി മാറി.
പൊതുഗതാഗത സേവനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിച്ചത് ദുബായ് മെട്രോ തന്നെ. 55.17 കോടി യാത്രക്കാരില്‍ 36 ശതമാനം പേരും സഞ്ചരിച്ചത് മെട്രോ വഴിയായിരുന്നു. 32 ശതമാനം യാത്രക്കാരുമായി ടാക്സി സേവനമാണ് രണ്ടാം സ്ഥാനത്ത്. പൊതു ബസ്സുകളില്‍ യാത്ര ചെയ്തത് 28 ശതമാനം. ദുബൈ മെട്രോയുടെ ജനസമ്മിതി ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റെഡ് ലെയ്നില്‍ 2016 ല്‍ യാത്ര ചെയ്തത് 12.16 കോടി പേരായിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 12.8 കോടിയായി ഉയര്‍ന്നു. ഗ്രീന്‍ ലെയ്നിലും സമാനമായ വര്‍ധനവുണ്ടായി. 2016ല്‍ 6.97 കോടിയാളുകള്‍ ഉപയോഗിച്ച സ്ഥാനത്ത് 2017ല്‍ 7.2 കോടിയിലേറെ ആളുകള്‍ യാത്ര ചെയ്തു.
ഗ്രീന്‍-റെഡ് ലൈനുകള്‍ സംഗമിക്കുന്ന ബുര്‍ജുമാന്‍, യൂണിയന്‍ സ്റ്റേഷനുകളിലാണ് സ്വാഭാവികമായും ഏറ്റവും തിരക്ക്. ബുര്‍ജുമാന്‍ സ്റ്റേഷനില്‍ 1.24 കോടിയും യൂണിയനില്‍ 1.09 കോടിയും യാത്രക്കാര്‍ കഴിഞ്ഞ വര്‍ഷമെത്തി. അല്‍ റഖ സ്റ്റേഷനാണ് റെഡ് ലെയ്നിലെ താരം. ഇവിടെ 93.35 ലക്ഷം യാത്രക്കാരെത്തി.
2016 ല്‍ 54 ലക്ഷം പേരായിരുന്നു. ബസ് യാത്രക്കാരുടെ എണ്ണവും കൂടി. 15.5 കോടി പേരാണ് കഴിഞ്ഞ വര്‍ഷം ബസ് ഉപയോഗിച്ചത്. 2016ല്‍ ഇത് 15.11 കോടിയായിരുന്നു.
ജലഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. 2017 ല്‍ 1.3 കോടിയിലേറെ യാത്രക്കാര്‍ ജലഗതാഗതം ഉപയോഗിച്ചു. 2016ലും ഇത്രയും പേര്‍ ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നതായി ആര്‍.ടി.എ. അറിയിച്ചു.
മാര്‍ച്ചിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയതെന്നും ആര്‍.ടി.എ. അറിയിച്ചു. 4.9 കോടി ആളുകളാണ് ഈ മാസം ഇവയിലൂടെ യാത്ര ചെയ്തത്. തൊട്ടുപിറകില്‍ 4.885 കോടി യാത്രക്കാരുമായി ഡിസംബറുമുണ്ട്.
https://www.facebook.com/Malayalivartha


























