അടിമുടി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് നിരവധി ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി

സൗദിയില്‍ സ്ത്രീകള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ അവസരമൊരുങ്ങുന്നു. സൈന്യത്തില്‍ ചേരാനായി സൗദി വനിതകളില്‍ നിന്നു സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. രാജ്യത്ത് ആദ്യമായാണു വനിതകള്‍ക്ക് സൈനിക സേവനത്തിന് അവസരം നല്‍കുന്നത്. 25നും 35നും ഇടയ്ക്കു പ്രായമുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസമെങ്കിലുമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. 155 സെന്റിമീറ്റര്‍ ഉയരമുണ്ടായിരിക്കണം.
രാജ്യത്ത് അടിമുടി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് നിരവധി ഇളവുകളാണ് സൗദി പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീകളുടെ വസ്ത്രധാരണത്തിലെ ഇളവുകൾ മുതൽ ജനുവരിയില്‍ സ്റ്റേഡിയത്തിലെത്തി ഫുട്‌ബോള്‍ മത്സരം കാണാന്‍ വരെ വനിതകള്‍ക്ക് സൗദി അനുമതി നല്‍കി. ജൂണ്‍ മുതല്‍ സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, ഹെവി വാഹനങ്ങള്‍ ഓടിക്കാനും സ്ത്രീകള്‍ക്ക് അനുമതി നല്‍കും.
സ്ത്രീകള്‍ക്ക് റെസ്‌റ്റോറന്റുകളില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കാനും ആലോചനയുണ്ട്. വളരെ വേഗത്തിലാണ് സൗദിയില്‍ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിക്കുന്നത്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ ജോലികളില്‍ സ്ത്രീകളെ കൂടുതല്‍ നിയമിക്കുന്നതിനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
സ്വദേശി വല്‍ക്കരണത്തിന് പിന്നാലെയാണ് സ്ത്രീകളെ മുന്‍നിരയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. സൗദിയില്‍ സ്ത്രീകള്‍ ജോലിക്ക് പോകാറുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള നീക്കങ്ങളാണിപ്പോള്‍ നടപ്പാക്കുന്നത്.
https://www.facebook.com/Malayalivartha


























