പുതിയ തിയേറ്ററുകളും ഫാഷന്‍ ലൈറ്റുകളുമായി എമിറേറ്റ്‌സ് മാള്‍

എമിറേറ്റ്‌സ് മാള്‍ രണ്ടാം ഘട്ട വികസന പദ്ധതിയുമായി മുമ്പോട്ട്. മാളിന്റെ ആകെ വിസ്‌തൃതിയിലേക്ക് 2500 ചതുരശ്ര മീറ്റര്‍ കൂട്ടിച്ചേര്‍ക്കുന്ന പദ്ധതിയുടെ ഭാഗമായി പുതിയ തിയേറ്റര്‍ സ്‌ക്രീനുകളും റീട്ടെയില്‍ ഷോപ്പുകളും ഫുഡ്‌കോര്‍ട്ടുകളും സ്ഥാപിക്കും. ഈ പദ്ധതി ഇവല്യൂഷന്‍ 2015 എന്നാണ് അറിയപ്പെടുന്നത്.
ആഡംബര ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ ഇടം നല്‍കാനും പുതിയ ഫാഷന്‍ ബ്രാന്റുകളെ ഉള്‍പ്പെടുത്താനും മാള്‍ വികസിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് ഷോപ്പിങ് മാള്‍സ് എക്‌സിക്യൂട്ടീവ് അറിയിച്ചു.വോക്‌സ് സിനിമാസിലെ തിയേറ്റര്‍ സ്‌ക്രീനുകളുടെ എണ്ണം 24 ആക്കും. പുതിയ സംവിധാനങ്ങളോടെ സ്ഥാപിക്കുന്ന വോക്‌സ് മാക്‌സ്, വോക്‌സ് ഗോള്‍ഡ് തുടങ്ങിയവ മികച്ച ദൃശ്യാനുഭവങ്ങളായിരിക്കും ദുബായിലെ സിനിമാപ്രേമികള്‍ക്ക് ലഭിക്കുക. 12 കഫേകളും സ്ഥാപിക്കുന്നുണ്ട്.
പുതുതായി സ്ഥാപിക്കുന്ന തിയേറ്റര്‍, ഫാഷന്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയവയ്‌ക്ക് അനുബന്ധമായിട്ടായിരിക്കും കഫേകളും റെസ്റ്റോറന്റുകളും സ്ഥാപിക്കുക. കൂടുതല്‍ അന്താരാഷ്‌ട്ര ബ്രാന്റുകളെ ഉള്‍ക്കൊള്ളിക്കാനും മാളിന്റെ വികസനത്തിലൂടെ സാധിക്കും.1300 കാര്‍ പാര്‍ക്കിങ് ലോട്ടുകളും പുതിയ പ്രാര്‍ത്ഥനാ മുറികള്‍ അടക്കമുള്ള എല്ലാ സൗകര്യങ്ങളും പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha