സൗദി കാര്‍ഷികമേള സെപ്‌തംബര്‍ 7 മുതല്‍ റിയാദില്‍

സൗദി കാര്‍ഷികമേള സെപ്‌തംബര്‍ 7 ന് റിയാദ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ തുടക്കം കുറിക്കുന്നു. സെപ്‌തംബര്‍ 7 മുതല്‍ 10 വരെ നാലു ദിവസം പ്രദര്‍ശനം നീണ്ടു നില്‍ക്കും. ഇത്തവണ 48 പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുമെന്ന് അറിയുന്നു. മധ്യേഷ്യയിലെ ഏറ്റവും ശ്രദ്ധേയമായ കാര്‍ഷിക പ്രദര്‍ശനമാണ് എല്ലാ വര്‍ഷവും റിയാദില്‍ നടക്കുന്ന സൗദി അഗ്രിക്കള്‍ച്ചറല്‍ എക്‌സിബിഷന്‍.
ഇന്ത്യന്‍ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്‍, അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രോസ്സസ്‌ഡ് ഫുഡ് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ കമ്പനികള്‍ പ്രദര്‍ശനത്തിനെത്തുന്നത്. കഴിഞ്ഞ തവണ മുപ്പതോളം ഇന്ത്യന്‍ കമ്പനികളാണ് പ്രദര്‍ശനത്തിനെത്തിയിരുന്നത്. സ്‌പൈസസ്,അരി, മാംസ്യ കയറ്റുമതി പാക്കേജിങ് രംഗങ്ങളിലെ നിരവധി കമ്പനികള്‍ പങ്കെടുക്കും.
ഇന്ത്യന്‍ കാര്‍ഷിക ഭക്ഷ്യ വിഭവങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ സൗദി അറേബ്യയ്‌ക്ക് നാലാം സ്ഥാനമാണുള്ളത്.
https://www.facebook.com/Malayalivartha