വേനലവധികഴിഞ്ഞ് കുട്ടികള്‍ അറിവിന്റെ ലോകത്തേക്ക് വീണ്ടും

ദുബായില്‍ സ്‌ക്കൂളുകളെല്ലാം വേനലവധി കഴിഞ്ഞ് പ്രവര്‍ത്തനമാരംഭിച്ചു. രണ്ടു മാസത്തെ അവധിക്കുശേഷമാണ് കുട്ടികള്‍ സ്‌കൂളില്‍ തിരിച്ചെത്തിയത്.
വിമാനടിക്കറ്റുകളുടെ വര്‍ദ്ധനവ് കാരണം ഇനിയും ചില ഇന്ത്യന്‍ സ്‌കൂളുകളില്‍ കുട്ടികള്‍ എത്തിച്ചേരാനുണ്ട്. അവരെല്ലാം ഓണത്തിനുശേഷമായിരിക്കും എത്തുക. ഞായറാഴ്‌ച രാവിലെ തന്നെ റോഡുകള്‍ സ്‌കൂള്‍ വാഹനങ്ങളെ കൊണ്ടു നിറഞ്ഞു.ചില പ്രധാനപ്പെട്ട റോഡുകളില്‍ താഗത തടസ്സമുണ്ടായി. വിവിധ എമിറേറ്റുകളില്‍ പോലീസ് സുരക്ഷിതരായ യാത്ര സംബന്ധിച്ച് ബോധവത്‌കരണ ക്ലാസ് നടത്തി.
കുട്ടികളുടെ തിരക്ക് നിയന്ത്രിക്കാനും നിരത്തുകളില്‍ അവര്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമായി നൂറ്റി നാല്‍പതോളം ഗതാഗത നിയന്ത്രകരെയാണ് അബുദാബിയിലെ വിവിധ സ്‌കൂളുകള്‍ക്കടുത്തായി നിര്‍ത്തിയത്. അബുദാബി എഡ്യൂക്കേഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് പോലീസ് വിഭാഗം സംഘടിപ്പിച്ച ബാക്ക് ടു സ്‌കൂള്‍ എന്ന പദ്ധതിയുടെ ഭാഗമാണ്. കുട്ടികളെ ബോധവത്‌ക്കരിക്കുക എന്ന പദ്ധതി കൂടി നടപ്പാക്കേണ്ടതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കരികെ യാത്ര ചെയ്യുന്നവര്‍ വളരെ ശ്രദ്ധയോടെ വാഹനം ഉപയോഗിക്കണമെന്ന് അബുദാബി പോലീസ് ഗതാഗത വിഭാഗം അറിയിച്ചു. വാഹനങ്ങള്‍ക്ക് ബുദ്ധമുട്ടില്ലാതെ കടന്നു പോകാന്‍ സാധിക്കുന്ന തരത്തില്‍ പാര്‍ക്ക് ചെയ്യണമെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്രയും ശിക്ഷാര്‍ഹമാണെന്നും അറിയിച്ചു.
https://www.facebook.com/Malayalivartha