ഖലീഫ തുറമുഖത്തിന് അന്താരാഷ്ട്ര അംഗീകാരം

മിഡിലീസ്റ്റിലെ ഏറ്റവും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതും ആദ്യ സെമിഓട്ടോമേറ്റഡ് സംവിധാനമുള്ളതുമായ ഖലീഫ തുറമുഖത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. ജേണല്‍ ഓഫ് കൊമേഴ്‌സിന്റെ 2013ലെ യൂറോപ്പ്, മിഡിലീസ്റ്റ്, ആഫ്രിക്ക തുറമുഖ ഉല്‍പാദക പട്ടികയില്‍ അഞ്ചാം സ്ഥാനമാണ് ഖലീഫ തുറമുഖത്തിന് ലഭിച്ചത്.
തുറമുഖത്തിലെയും കണ്ടെയ്‌നര്‍ ടെര്‍മിനലിലെയും വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷമാണ് ജേണല്‍ ഓഫ് കൊമേഴ്‌സ് അഞ്ചാം സ്ഥാനം നല്‍കിയത്. പ്രവര്‍ത്തനം ആരംഭിച്ച് ആദ്യ വര്‍ഷം തന്നെ അഞ്ചാം സ്ഥാനത്തത്തെിയത് ചരിത്ര നേട്ടമാണെന്നും അഭിമാനിക്കുന്നതായും അഅബൂദബി ടെര്‍മിനല്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ മാര്‍ട്ടി വാന്‍ഡെ ലിന്‍ഡെ പറഞ്ഞു.
https://www.facebook.com/Malayalivartha