യു.എ.ഇയിലെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡെന്ന ഖ്യാതി ഇത്തിഹാദ് എയര്‍വേസിന്

ദുബായിലെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡെന്ന ഖ്യാതി ഇത്തിഹാദ് എയര്‍വേസിന് ലഭിച്ചു. രണ്ടാംസ്ഥാനം എമിറേറ്റ്‌സ് എയര്‍ലൈനിനാണ്. സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകളിലൊന്നായ ലിങ്ക്‌ഡ് ഇന്‍ ആണ് രാജ്യത്തെ മികച്ച ബ്രാന്‍ഡുകളുടെ പട്ടിക പുറത്തിറക്കിയത്.
പ്രമുഖ ഹോട്ടല്‍ ശൃംഖലയായ ജുമൈറ ഗ്രൂപ്പ് മൂന്നാംസ്ഥാനത്തും ബഹുരാഷ്‌ട്ര ആസ്‌പത്രി ശൃംഖലയുടെ ഭാഗമായ അബുദാബിയിലെ ക്ലീവ്‌ലാന്റ് ക്ലിനിക്ക് നാലാമതും എത്തി. ദുബായ് കേന്ദ്രമായുളള ഇമാര്‍ പ്രോപ്പര്‍ട്ടീസ് തൊട്ടുപിറകിലുണ്ട്.
ഇത്തിസലാത്ത്, നാഷണല്‍ ബാങ്ക് ഓഫ് അബുദാബി, ഡു എന്നിവയാണ് യഥാക്രമം ആറ്.ഏഴ്, എട്ട് എന്നീ സ്ഥാനങ്ങളില്‍. ദമാക് പ്രോപ്പര്‍ട്ടീസ് ഒമ്പതാമതും പ്രമുഖ ഔട്ട്‌സോഴ്‌സിങ് കമ്പനിയായ ടാസ്‌ക് സോഴ്‌സിങ് പത്താംസ്ഥാനത്തുമെത്തി.
ലിങ്ക്‌ഡിന്‍ അംഗങ്ങളായ പ്രൊഫഷണലുകള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലൂടെയാമ് മികച്ച ബ്രാന്‍ഡുകളെ തിരഞ്ഞെടുത്തത്.
https://www.facebook.com/Malayalivartha