ബിഗ് ബ്രാന്‍ഡ്‌സ് കാര്‍ണിവല്‍ സപ്തംബര്‍ 10 മുതല്‍ ദുബായില്‍

പ്രശസ്തമായ വിവിധ ബ്രാന്‍ഡുകളെ ഒരു വേദിയില്‍ കൊണ്ടുവരുന്ന ബിഗ് ബ്രാന്‍ഡ്‌സ് കാര്‍ണിവല്‍ ഈ മാസം പത്തിന് ആരംഭിക്കും.
സപ്തംബര്‍ പത്തുമുതല്‍ 14 വരെ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ ഏഴാം നമ്പര്‍ ഹാളിലാണ് പ്രദര്‍ശനം. കണ്‍സപ്റ്റ് ബ്രാന്‍ഡ്‌സ് ഗ്രൂപ്പാണ് സംഘാടകര്‍. ലോകപ്രശസ്തമായ നൂറ് ബ്രാന്‍ഡുകളാണ് മേളയില്‍ പങ്കെടുക്കുന്നത്. പ്രദര്‍ശനത്തോടൊപ്പം വിലക്കുറവും മേളയില്‍ ഉണ്ടാവുമെന്ന് കണ്‍സപ്റ്റ് മാനേജിങ് ഡയറക്ടര്‍ വിജയ് സംയാനി അറിയിച്ചു.
https://www.facebook.com/Malayalivartha