സൗദിയെ ബഹ്‌റൈനുമായി ബന്ധിപ്പിച്ച് രണ്ടാമതൊരു കടല്‍പാലം

സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിച്ച് രണ്ടാമതൊരു കടല്‍പാലം കൂടി നിര്‍മിക്കാന്‍ ധാരണയായി. അബ്ദുല്ല രാജാവും ബഹറൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയും കഴിഞ്ഞ ദിവസം ജിദ്ദയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. നിലവിലെ പാലത്തിലെ വര്‍ധിച്ചു വരുന്ന ഗതാഗത കുരുക്ക് കണക്കിലെടുത്താണ് പുതിയ പാലം പണിയുന്നത്. കിങ് ഹമദ് പാലം എന്നറിയപ്പെടുന്ന പുതിയ യാത്രാമാര്‍ഗം ജി.സി.സി രാജ്യങ്ങള്‍ക്കിടയിലെ വ്യാപാര, ഗതാഗതസഹകരണം വര്‍ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടല്‍.
1986 ല്‍ സ്ഥാപിച്ച കിങ് ഫഹദ് കടല്‍പാലമാണ് നിലവില്‍ ഈ രാജ്യങ്ങള്‍ക്കിടയിലുള്ളത്. 25 കിലോമീറ്റര്‍ നീളമുള്ള പാലം അറബ്ലോകത്തെ ഏറ്റവും നീളം കൂടിയതാണ്. പാലം വഴി സഞ്ചരിക്കുന്നതിന് വാഹനം ഒന്നിന് രണ്ട് ബഹ്‌റൈന്‍ ദിനാറോ 20 സൗദി റിയാലോ ആണ് ഈടാക്കുന്നത്. വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും കനത്ത ഗതാഗതകുരുക്കാണ് ഇവിടെ അനുഭവപ്പെടുക. നിരവധി സൗദി പൗരന്‍മാരും സൗദിയില്‍ താമസിക്കുന്ന വിദേശികളും പഠനത്തിനും ജോലിക്കുമായി ദിനംപ്രതി പാലം വഴി ബഹ്‌റൈനിലേക്ക് പോകുന്നുണ്ട്.
https://www.facebook.com/Malayalivartha