ദുബായിലുണ്ടായ വാഹനാപകടത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞു; അഞ്ച് പേര്‍ക്ക് പരിക്ക്

ദുബായിലെ അക്കാദമിക് സിറ്റിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ മരണമടയുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. അമിതവേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് മറ്റു രണ്ടു വാഹനങ്ങളെ തട്ടിത്തെറിപ്പിച്ചാണ് അപകടമുണ്ടായത്. റോഡിന്റെ അരികില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥി സംഘമാണ് അപകടത്തിനിരയായത്.
അക്കാദമിക് സിറ്റിയില്‍ പഠിക്കുന്ന 17 നും 19 നും ഇടയ്‌ക്ക് പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് മരിച്ചെതെന്നാണ് സൂചന. ഇതില്‍ മൂന്നു പേര്‍ അറബ് വംശജരും ഒരാള്‍ അമേരിക്കക്കാരനുമാണ്. വാഹനമോടിച്ചിരുന്നത് ഇരുപതുകാരനായ സ്വദേശി വിദ്യാര്‍ത്ഥിയാണെന്നും പോലീസ് പറയുന്നു. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്‌ച രാത്രിയാണ് മൂന്ന് വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടമുണ്ടായത്. അതിവേഗത്തിലും അശ്രദ്ധയുമായി ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. നിയന്ത്രണം വിട്ട കാര്‍ അപ്രതീക്ഷിതമായി ഒരു വശത്തേക്ക് തിരിയുകയും ഹാര്‍ഡ് ഷോള്‍ഡറില്‍ കിടന്ന മറ്റൊരു വാഹനത്തിന്മേല്‍ ചെന്നിടിക്കുകയായിരുന്നു. ഈ വാഹനം മൂന്നാമതൊരു കാറിന്മേല്‍ ചെന്നിടിച്ചു. ഇടിയുടെ ആഘാതത്തില്‍ വാഹനം റോഡരികിലുണ്ടായിരുന്ന എട്ടംഗ സംഘത്തെ തട്ടിതെറിപ്പിച്ചു. പോലീസ് മേധാവി മേജര്‍ ജനറല്‍ അല്‍ മസീനയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചട്ടുണ്ട്.
https://www.facebook.com/Malayalivartha