സുപ്രധാന തീരുമാനങ്ങളുമായി യു.എ.ഇ; വിധവകള്‍ക്കും, വിവാഹബന്ധം വേര്‍പ്പെടുത്തിയ സ്ത്രീകള്‍ക്കും ഒരു വര്‍ഷത്തെ താമസ വിസ നൽകും

ദുബായ്: വിധവകള്‍ക്കും, വിവാഹബന്ധം വേര്‍പ്പെടുത്തിയ സ്ത്രീകള്‍ക്കും ഒരു വര്‍ഷത്തെ താമസ വിസ നല്കാന്‍ യു.എ.ഇ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് സുപ്രധാനമായ ഈ തീരുമാനമെടുത്തത്.
വിധവകള്‍ക്ക് ഭര്‍ത്താവിന്റെ മരണത്തീയതി മുതല്‍ ഒരു വര്‍ഷത്തേക്കും, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്ക് ബന്ധം വേര്‍പ്പെടുത്തിയ ദിവസം മുതല്‍ ഒരു വര്‍ഷത്തേക്കുമാണ് വിസ കാലാവധി നീട്ടിക്കൊടുക്കുക. ഇതിന് സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമില്ല. അതേസമയം അവരുടെ കുട്ടികള്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും.
വിധവകള്‍ക്കും വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും അവരുടെ കുട്ടികള്‍ക്കും സാമൂഹിക- സാമ്ബത്തിക നില മെച്ചപ്പെടുത്താനാണ് ഈ ആനുകൂല്യം. ഈ വര്‍ഷം അവസാനത്തോടെ തീരുമാനം നടപ്പിലാകും. കുടുംബത്തില്‍ പെട്ടെന്നുണ്ടാകുന്ന ദുരന്തത്തിന്റെ ആഘാതം കുറക്കാന്‍ സ്ത്രീകളെയും കുട്ടികളെയും സഹായിക്കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.
കുടുംബത്തിന്റെ സുസ്ഥിരതക്കും സാമ്പത്തിക ഉന്നമനത്തിനും, മരണം, വിവാഹമോചനം തുടങ്ങിയവ പലപ്പോഴും കാരണമാകുന്ന സാഹചര്യത്തില്‍ മലയാളികടക്കമുള്ള പ്രവാസികള്‍ക്ക് പുതിയ നിയമം സഹായമാകും.
https://www.facebook.com/Malayalivartha



























