കുവൈറ്റ് - സൗദി സംയുക്ത എണ്ണ ഉത്പാദനം നിർത്തി വച്ചു; ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ധാരണയിലാകുന്നത് വരെ നിയന്ത്രണം തുടരും

കുവൈറ്റ്: കുവൈറ്റ് - സൗദി സംയുക്ത എണ്ണ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. സാങ്കേതിക കാരണങ്ങളാല്‍ ഉത്പാദനം നിര്‍ത്തിയതെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ കരാറില്‍ എത്തിയ ശേഷം എണ്ണയുത്പാദനം പുനരാരംഭിക്കുമെന്നു കുവൈത്ത് പെട്രോളിയം മന്ത്രി അറിയിച്ചു.
കുവൈറ്റ്, സൗദി അതിര്‍ത്തിയിലെ പ്രദേശമായ ഖഫ്ജിയില്‍ ഇരുരാജ്യങ്ങളും സംയുക്തമായി നടത്തിയിരുന്ന എണ്ണ ഖനനമാണ് തല്‍ക്കാലത്തേക്ക് നിര്‍ത്തിയത് . രണ്ടു രാജ്യങ്ങളും തമ്മില്‍ ധാരണയില്‍ എത്തുന്നത് വരെയാണ് നിയന്ത്രണമെന്ന് കുവൈറ്റ് എണ്ണമന്ത്രി ഡോ. ബകീത് അല്‍ റഷീദി ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അറിയിച്ചു.
പ്രശ്‌നം പരിഹരിച്ച് പുതിയ കരാറില്‍ എത്തിയതിന് ശേഷം വൈകാതെ തന്നെ സംയുക്ത ഉത്പാദനം പുനരാരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. കുവൈത്ത് കമ്പനിയായ ഗള്‍ഫ് പെട്രോളിയവും സൗദിയിലെ അരാംകോയും സംയുക്തമായാണ് മേഖലയില്‍ എണ്ണ ഖനനം നടത്തിയിരുന്നത്. പ്രതിദിനം 3 .16 ലക്ഷം ബാരല്‍ എണ്ണയാണ് സംയുക്ത എണ്ണപ്പാടത്തിന്റെ ഉത്പാദന ശേഷിയുള്ളത്.
https://www.facebook.com/Malayalivartha



























