കുവൈത്തിൽ വൻ തീപിടിത്തം; അപ്രതീക്ഷിത അപകടത്തിൽ ഫാക്ടറിയും പരിസരവും പൂര്‍ണമായും കത്തി നശിച്ചു

കുവൈത്ത്: കുവൈത്തിലെ സബ്‌ഹാനില്‍ ബവ്‌റിജസ് ഫാക്ടറിയിൽ വൻ തീപിടിത്തം. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ഏഴ് യൂണിറ്റുകളില്‍ നിന്നെത്തിയ അഗ്നിശമന സേനയിലെ 120 അംഗങ്ങളുടെ കഠിന ശ്രമത്തിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
അതേസമയം, നാലായിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഫാക്ടറിയും പരിസരവും പൂര്‍ണമായും കത്തി നശിച്ചു. ഉല്‍പന്നങ്ങള്‍ പാക്ക് ചെയ്യുന്നതിനുള്ള ഗ്യാസ് സംവിധാനവും മറ്റും ഏറെ ഭീതിയിലാഴ്ത്തി. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. അപ്രതീക്ഷിത അപകടത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























