ഇന്ത്യന്‍ വിദ്യാര്‍ഥി ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടു; ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് മരണം; 19കാരി അറസ്റ്റില്‍

ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ സന്ദര്‍ശിക്കാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥി ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയില്‍ അക്കൗണ്ടിങ് വിദ്യാര്‍ത്ഥിയായ മൗലിന്‍ റാത്തോഡ്(25) ആണ് മരിച്ചത്. മെല്‍ബണിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ ഗുരുതരമായി പരിക്കേറ്റനിലയില്‍ കണ്ടെത്തിയ മൗലിന്‍ ചൊവ്വാഴ്ച രാത്രിയോടെ ആശുപത്രിയില്‍വെച്ചാണ് മരണപ്പെട്ടത്. സംഭവം കൊലപാതകമാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ 19കാരിയെ പോലീസ് അറസ്റ്റ് ചെയ്ത് മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. പെണ്‍കുട്ടി നിലവില്‍ റിമാന്‍ഡിലാണ്. ഇന്ത്യന്‍ പൗരനായ മൗലിന്‍ റാത്തോഡ് നാലുവര്‍ഷം മുമ്പാണ് ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തിയത്.
ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട 19കാരിയെ കാണാനായാണ് മൗലിന്‍ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ സണ്‍ബറിയിലെ പെണ്‍കുട്ടിയുടെ വീട്ടിലത്തുകയായിരുന്നു. പെണ്‍കുട്ടി ഒറ്റയ്ക്കായിരുന്നു അവിടെ താമസിച്ചിരുന്നത്. ഇവിടെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കിടന്നിരുന്ന മൗലിനെ എമര്‍ജന്‍സി ടീം എത്തി ആശുപത്രിയിലെത്തിയെങ്കിലും മരണപ്പെടുതയായിരുന്നു
https://www.facebook.com/Malayalivartha






















