തൂക്കുസഭ....പാക് തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ല; തെഹ്‌രിക് ഇ ഇന്‍സാഫിന് നേട്ടം ; ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായേക്കും

എല്ലാവരും പാതിവഴി തന്നെ. ഇന്ത്യ ഏറെ ആകാംഷയോടെ വീക്ഷിക്കുന്ന പാകിസ്താന്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതായതോടെ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത. പ്രതീക്ഷിച്ചത് പോലെ തന്നെ ഇമ്രാന്‍ ഖാന്റെ തെഹ്‌രിക് ഇ ഇനസാഫ് 272 ല്‍ 113 സീറ്റുകളുമായി മുന്നിലുണ്ട്. നിലവിലെ ഭരണകക്ഷിയായ നവാസ് ഷെരീഫിന്റെ മുസഌം ലീഗ് നവാസ് (പിഎംഎല്‍എന്‍) രണ്ടാമതായിപ്പോയി. 64 സീറ്റുകളാണ് അവര്‍ക്ക് നേടാനായത്.ബിലാവല്‍ ഭൂട്ടോയുടെ പിപിപി 43 സീറ്റുകളുമായി മൂന്നാമതാണ്. ഔദ്യോഗിക ഫലപ്രഖ്യാപനം നീളുകയാണ്. ഭരണം കയ്യാളാന്‍ കേവലഭൂരിപക്ഷമായ 137 എന്ന മാര്‍ക്ക് കടക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഇതോടെ തൂക്കുമന്ത്രിസഭയായിരിക്കും ഭരണം നടത്തുകയെന്നും മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍ പ്രധാധനമന്ത്രിയായേക്കുമെന്നുമാണ് സൂചനകള്‍. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും അട്ടിമറിച്ചെന്നും പിഎംഎല്‍എന്നും ഇസിപിയും ആരോപിപ്പു. ഫലത്തിനെതിരേ തെരുവിലിറങ്ങാന്‍ അവര്‍ അണികളോട് ആവശ്യപ്പെട്ടു. ഇന്നലെ രാത്രി എട്ടുമണിയോടെ തുടങ്ങിയ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടുമണിയോടെ പൂര്‍ത്തിയാകുമെന്നാണ് സൂചനകളെങ്കിലൂം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുന്നതിനാല്‍ ഉച്ചവരെയെങ്കിലൂം കാത്തിരിക്കേണ്ടി വരും.
അതേസമയം ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുകയാണ്. സാങ്കേതിക പ്രശ്‌നം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. ക്വാറ്റയില്‍ 35 പേരുടെ മരണത്തിനും 67 പേര്‍ക്ക് പരിക്കേല്‍ക്കുന്നതിലേക്കും നയിച്ച സ്‌ഫോടന വാര്‍ത്തകളോടെയാണ് ഇന്നലെ പാകിസ്താന്‍ ഫലപ്രഖ്യാപനം കേട്ടു തുടങ്ങിയത്. അതിന് പുറമേ ക്യാമറയ്ക്ക് മുന്നില്‍ പരസ്യമായി വോട്ട് രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു എന്ന ഇമ്രാന്‍ഖാനെതിരേ ആരോപണം ഉയര്‍ന്നെങ്കിലും ഖാന്‍ തെരഞ്ഞെടുപ്പ് ചട്ടം തെറ്റിച്ചില്ലെന്നും പ്രചരിക്കുന്ന ഫോട്ടോകള്‍ വ്യാജമാണെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















