വോട്ടെടുപ്പിനിടെ പാക്കിസ്ഥാനിലുണ്ടായ ചാവേര്‍ ആക്രമണത്തെ അപലപിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍

വോട്ടെടുപ്പിനിടെ പാക്കിസ്ഥാനിലുണ്ടായ ചാവേര്‍ ആക്രമണത്തെ അപലപിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഗുട്ടറസ് പറഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എല്ലാ പരിശ്രമങ്ങള്‍ക്കും യുഎന്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച പാക്കിസ്ഥാനിലെ വോട്ടെടുപ്പ് കേന്ദ്രങ്ങളിലുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ 35 പേരാണ് കൊല്ലപ്പെട്ടത്. ബലൂചിസ്ഥാനിലെ ക്വറ്റയിലും കെച്ചിലുമാണ് ആക്രമണമുണ്ടായത്.
https://www.facebook.com/Malayalivartha






















