വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു

വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ വിവിധ സ്ഥലങ്ങളില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. 215 പേര്‍ മരിച്ചതായാണ് സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചിരിക്കുന്നത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം സ്വെയ്ദ നഗരത്തിന് സമീപമുള്ള ഗ്രാമങ്ങളിലാണ് ഐഎസ് ഭീകരര്‍ തുടരെ തുടരെ ആക്രമണം നടത്തിയത്.
സിറിയയുടെ ഭൂരിഭാഗം പ്രദേശവും സിറിയന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെങ്കിലും ഏതാനും പ്രദേശങ്ങളില്‍ ഐഎസിനു സ്വാധീനമുണ്ട്.
https://www.facebook.com/Malayalivartha






















