ലോകനേതാക്കള്‍ക്കെതിരെ പ്രതിഷേധ പ്രകടനത്തിന് മാറിട പ്രദര്‍ശനം നടത്തിയ ആദ്യ വനിത ആത്മഹത്യ ചെയ്ത നിലയില്‍

ഫെമന്‍ എന്ന സ്ത്രീപക്ഷ സംഘടനയുടെ സ്ഥാപകരിലൊരാളും പ്രതിഷേധിക്കലിന്റെ ഭാഗമായി പൊതുസ്ഥലത്ത് മാറിടങ്ങള്‍ അനാവൃതമാക്കി ക്കൊണ്ട് മുദ്രാവാക്യങ്ങളുയര്‍ത്തുകയും ചെയ്ത ഒക്‌സാന ഷാച്‌കോയെന്ന 31-കാരിയെ പാരീസിലെ അപ്പാര്‍ട്ട്‌മെന്റില്‍ വിഷംകഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. സ്ത്രീവാദി സംഘടനയുടെ ഈ നേതാവ് യുക്രൈന്‍കാരിയായിരുന്നു. മൃതദേഹത്തിനരികില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു.
ഷാച്‌കോ ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്നാണ് 2008-ല്‍ ഫെമന്‍ പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. 2013-ല്‍ ഫ്രാന്‍സിലേക്ക് രക്ഷപ്പെട്ട ഷാച്‌കോ പിന്നീട് പ്രസ്ഥാനം വിടുകയും ഒരു ആര്‍ട്ടിസ്റ്റായി ജോലി നോക്കുകയുമായിരുന്നു. നഗ്‌നമാറിടം കാട്ടിയുള്ള പ്രതിഷേധങ്ങളിലൂടെ ആഗോളതലത്തില്‍ പ്രശസ്തയായ ഷാച്‌കോയുടെ പിന്നീടുള്ള ജീവിതം അത്ര സുഖകരമായിരുന്നില്ല. വിഷാദരോഗമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു.
സംഘടനയ്ക്കും ആഗോളതലത്തിലുള്ള സ്ത്രീപക്ഷ പ്രസ്ഥാനങ്ങള്‍ക്കും വലിയ നഷ്ടമാണ് ഒക്‌സാനയുടെ വിയോഗമെന്ന് ഫെമന്‍ സംഘടനയിലെ സഹപ്രവര്‍ത്തകയായ ഇന്ന ഷെവ്‌ചെങ്കോ പറഞ്ഞു. നിര്‍ഭയയായ പോരാളിയായിരുന്നു ഒക്‌സാനയെന്ന് ഫെമന്റെ സഹ സ്ഥാപകയായ അന്ന ഗുറ്റ്‌സോള്‍ പറഞ്ഞു. ഭരണകൂടത്തിനെതിരേയും വംശീയ വേര്‍തിരുവുകള്‍ക്കെതിരെയുമാണ് ഫെമന്‍ പ്രസ്ഥാനം പ്രതിഷേധം തുടങ്ങിയത്.

വ്‌ളാദിമിര്‍ പുട്ടിനുള്‍പ്പെടെയുള്ള ലോകനേതാക്കള്‍ ഇവരുടെ പ്രതിഷേധത്തിന് പാത്രമായി. എന്നാല്‍, സംഘടനയ്ക്കുള്ളില്‍ ഭിന്നിപ്പ് ഉടലെടുക്കുകയും അംഗങ്ങള്‍ക്കെതിരേ നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് ഷാച്‌കോ ഫ്രാന്‍സിലേക്ക് കടന്നത്.

ബെലാറൂഷ്യന്‍ നേതാവ് അലക്‌സാണ്ടര്‍ ലൂക്കാസ്‌ചെങ്കോയ്‌ക്കെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ 2011-ല്‍ ഷാച്‌കോയെയും മൂന്ന് പ്രവര്‍ത്തകരെയും തട്ടിക്കൊണ്ടുപോവുകയും കാട്ടില്‍ നഗ്‌നരാക്കി നടത്തുകയും ചെയ്തുവെന്ന് ഫെമന്‍ ആരോപിച്ചിരുന്നു. യുക്രൈനില്‍ വ്‌ളാദിമിര്‍ പുട്ടിന്റെ സന്ദര്‍ശനത്തിനു തൊട്ടുമുമ്പും ഷാച്‌കോയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്നാണ് ഇവര്‍ സംഘടന വിടാന്‍ നിര്‍ബന്ധിതയായത്. തിങ്കളാഴ്ചയാണ് ഇവരുടെ മൃതദേഹം പാരീസിലെ അപ്പാര്‍ട്ട്‌മെന്റില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha






















