പാക്കിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു... ഇന്ന് വൈകുന്നേരത്തോടെ അന്തിമഫലം അറിയിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പാക്കിസ്ഥാനിലെ പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെന്നും അന്തിമഫലം ഇന്ന് വൈകിട്ടോടെ അറിയിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം, ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന തെഹരിക് ഇ ഇന്‍സാഫ് പാര്‍ട്ടി പാക്കിസ്ഥാനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
മുക്കാല്‍ ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 122 സീറ്റുകളില്‍ പിടിഐ ലീഡ് ചെയ്യുകയാണ്. 137 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിലവിലെ സാഹചര്യത്തില്‍ തൂക്കുസഭയ്ക്കാണ് സാധ്യത.
പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്‌നവാസ് (പിഎംഎല്‍എന്‍) 60 സീറ്റുകളിലും ലീഡു ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha






















