വാക്കേറ്റം കയ്യാങ്കളിയായി... യുവാവിന്റെ തലയിൽ കഠാര കുത്തിയിറക്കി; പ്രാണ ഭയത്തിൽ സ്വയം ബൈക്കോടിച്ച് എത്തിയത് പോലീസ് സ്റ്റേഷനിലേക്ക്...

ക്വിന്‍ എന്ന യുവാവിനെയാണ് വിധി തുണച്ചത്. വാക്കുത്തര്‍ക്കത്തിനൊടുവില്‍ ഒരാള്‍ ക്വിനിന്റെ തലയില്‍ എട്ട് ഇഞ്ച് നീളമുള്ള കഠാര കുത്തുകയായിരുന്നു. സമീപമുണ്ടായിരുന്നവര്‍ ആരും സഹായിക്കുവാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് ക്വിന്‍ സ്വയം ബൈക്ക് ഓടിച്ച് പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
തുടര്‍ന്ന് പോലീസുദ്യോഗസ്ഥരാണ് ക്വിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഏകദേശം അഞ്ച് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കഠാര ക്വിനിന്റെ തലയില്‍ നിന്നും വേര്‍പെടുത്തുനായത്. ക്വിനിന്‍ സുഖം പ്രാപിച്ചുവരികയാണ്. ചൈനയിലെ ഗുവാംഗ്‌സ്ഹുവിലാണ് സംഭവം.
https://www.facebook.com/Malayalivartha






















