ചൈനയിലെ യുഎസ് എംബസിക്കടുത്ത് സ്‌ഫോടനം...

ചൈനയിലെ യു.എസ് എംബസിക്ക് സമീപം സ്‌ഫോടനം. ബീജിങ്ങിലെ ശോയാങ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന എംബസി കോംപ്ലക്‌സിന് മുന്നിലാണ് സ്‌ഫോടനമുണ്ടായത്. സ്വയം നിര്‍മിച്ച സ്‌ഫോടക വസ്തുക്കള്‍ ഒരാള്‍ എംബസിയെ ലക്ഷ്യം വെച്ച് എറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ സ്‌ഫോടക വസ്തു അയാള്‍ക്ക് അടുത്തുവെച്ച് തന്നെ പൊട്ടിത്തെറിച്ചതായും അതിന്റെ ആഘാതത്തില്‍ അടുത്തുള്ള പൊലീസ് കാറിന് കേടുപാടുകള്‍ സംഭവിച്ചതായും ദൃക്‌സാക്ഷി വ്യക്തമാക്കി. സ്‌ഫോടനത്തിന് ശേഷം എംബസിക്ക് ചുറ്റുമായി പുക ഉയരുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.ഇസ്രായേല്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങളുടെ എംബസികളും ഈ പരിസരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വാര്‍ത്തകളില്ല.
https://www.facebook.com/Malayalivartha






















