2020 ഒളിമ്പിക്‌സ് ഒരുക്കങ്ങള്‍ തകൃതിയില്‍... ഒളിമ്പിക്‌സിന് എത്തുന്നവര്‍ക്ക് പ്രാര്‍ഥനക്ക് തടസമുണ്ടാകാതിരിക്കാന്‍ സഞ്ചരിക്കുന്ന പള്ളിയെന്ന ആശയവുമായി ജപ്പാന്‍ രംഗത്ത്

2020 ഒളിമ്പിക്‌സിന് മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് ജപ്പാന്‍. ഇതിന്റെ ഭാഗമായി സഞ്ചരിക്കുന്ന മുസ്‌ലിം പള്ളി നിര്‍മിച്ചാണ് ജപ്പാന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. വെള്ളയും നീലയും നിറമുള്ള ട്രക്കിനെയാണ് ഒരു പള്ളിയായി ജപ്പാന്‍ മാറ്റിയിരിക്കുന്നത്. ഒളിമ്പിക്‌സിന് എത്തുന്നവര്‍ക്ക് പ്രാര്‍ഥനക്ക് തടസമുണ്ടാകാതിരിനാണ് സഞ്ചരിക്കുന്ന പള്ളിയെന്ന ആശയവുമായി ജപ്പാന്‍ രംഗത്തെത്തുന്നത്.
ഒരേ സമയം അമ്പത് വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സഞ്ചരിക്കുന്ന പള്ളികളായിരിക്കും ജപ്പാന്‍ ഒരുക്കുക. യാഷു പ്രൊജക്ട് എന്ന കമ്പനിയാണ് സഞ്ചരിക്കുന്ന മുസ്‌ലിം പള്ളികള്‍ക്ക് പിന്നില്‍. ഒളിമ്പിക്‌സിന്റെ ഭാഗമായി ജപ്പാനിലെത്തുന്ന വിശ്വാസികള്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ സഞ്ചരിക്കുന്ന പള്ളി സഹായിക്കുമെന്ന് കമ്പനി സി.ഇ.ഒ യാസുഹ്‌റു ഇനോണ്‍ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായുള്ള ആദ്യ മുസ്‌ലിം പള്ളി ടോക്കിയോവിലെ സ്‌റ്റേഡിയത്തിന് പുറത്ത് ഉദ്ഘാടനം ചെയ്തു. ഒളിമ്പിക്‌സിന് മുന്നോടിയായി കൂടുതല്‍ മുസ്‌ലിം പള്ളികള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
https://www.facebook.com/Malayalivartha






















