കശ്മീര്‍ പ്രശ്‌നം തീര്‍പ്പാക്കാന്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ക്ക് തയ്യാര്‍; ബോളിവുഡ് സിനിമയിലെ വില്ലനെ പോലെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ചിത്രീകരിച്ചതില്‍ പരിഭവമില്ല;തന്റെ സര്‍ക്കാര്‍ ആരോടും പ്രതികാരം ചെയ്യില്ലെന്ന് ഇമ്രാന്‍ ഖാന്‍

ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും നല്ല ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും പാക്കിസ്ഥാന്‍ തെഹ്രിക്-ഇ-ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍. കശ്മീര്‍ തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച മാത്രമാണ് പരിഹാരം. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാന്‍ പുതുയുഗപ്പിറവിയിലേക്ക് കടക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ഇത് 22 വര്‍ഷത്തെ പോരാട്ടത്തിന്റെ വിജയമാണെന്നും പൊതുതിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തന്നെ വ്യക്തിപരമായി ആക്രമിച്ചവരോടൊക്കെ ക്ഷമിക്കുകയാണ്. തന്റെ സര്‍ക്കാര്‍ ആരോടും പ്രതികാരം ചെയ്യില്ല.
രാജ്യത്ത് അഴിമതി വര്‍ദ്ധിച്ചിരിക്കുകയാണ്. എന്നാല്‍ ജനാധിപത്യം ശക്തിപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷികം, തൊഴിലാളി സംരക്ഷണം, കുടിവെള്ളം എന്നിവയ്ക്ക് തന്റെ സര്‍ക്കാര്‍ പ്രാധാന്യം നല്‍കും. പാവങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരാകും വരാന്‍ പോകുന്നത്. പാക് രാഷ്ട്രപിതാവ് മുഹമ്മദാലി ജിന്നയുടെ സ്വപ്നം സാക്ഷാത്കരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ മാധ്യമങ്ങള്‍ തന്നെ ബോളിവുഡ് സിനിമയിലെ വില്ലന്മാരെപ്പോലെയാണ് ചിത്രീകരിച്ചത്. എന്നാല്‍ ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തണമെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















