എന്റെ ആണ്‍കുട്ടികളുടെ അച്ഛന്‍ പാകിസ്താന്റെ അടുത്ത പ്രധാനമന്ത്രി; പാകിസ്താന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി പിടിഐയുടെ നേതാവ് ഇമ്രാന്‍ ഖാന് അഭിനന്ദനവുമായി മുന്‍ ഭാര്യ

പാകിസ്താന്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പി ടി ഐയുടെ നേതാവ് ഇമ്രാന്‍ ഖാന് അഭിനന്ദനവുമായി മുന്‍ഭാര്യ ജെമിമ ഗോള്‍ഡ്‌സ്മിത്ത്. മുന്‍ പാക് ക്രിക്കറ്റര്‍കൂടിയായ ഇമ്രാന്‍ ഖാന് ട്വിറ്ററിലൂടെയാണ് ജെമിമയ അഭിനന്ദനം അറിയിച്ചത്. എന്റെ ആണ്‍കുട്ടികളുടെ അച്ഛന്‍ പാകിസ്താന്റെ അടുത്ത പ്രധാനമന്ത്രിയാകു എന്നാണ് ജെമിമ ട്വീറ്റില്‍ കുറിച്ചത്.
1995ലാണ് ഇമ്രാന്‍ ജെമിമയെ വിവാഹം കഴിക്കുന്നത്. 2005ല്‍ ഇരുവരും വേര്‍പിരിഞ്ഞു. സുലൈമാന്‍ ഇസാ ഖാന്‍, ക്വാസി ഖാന്‍ എന്നിവരാണ് ഈ ബന്ധത്തിലെ മക്കള്‍.
ജെമിമയുടെ ട്വീറ്റ്.
22 വര്‍ഷങ്ങള്‍ക്ക് ശേഷം, അപമാനങ്ങള്‍ക്കും തടസ്സങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും ശേഷം എന്റെ ആണ്‍കുട്ടികളുടെ അച്ഛന്‍ പാകിസ്താന്റെ അടുത്ത പ്രധാനമന്ത്രിയാകും. നിര്‍ബന്ധബുദ്ധിയുടെയും വിശ്വാസത്തിന്റെയും തോല്‍വിയെ നിരാകരിക്കാനുള്ള കഴിവിന്റെയും അവിശ്വസനീയമായ ഒരു പാഠമാണിത്. എന്തിന് രാഷ്ട്രീയത്തിലിറങ്ങിയെന്ന് ഓര്‍മിക്കുക എന്നതാണ് ഇനിയുള്ള വെല്ലുവിളി. അഭിനന്ദനങ്ങള്‍ ഇമ്രാന്‍ ഖാന്.

https://www.facebook.com/Malayalivartha






















