വെറും അഞ്ച് വയസ് പ്രായം!! സകല മോഡലുകളെയും പിറകിലാക്കി സോഷ്യല്‍ മീഡിയ കീഴടക്കി നൈജീരിയന്‍ കുട്ടി സുന്ദരി

ഈ കുട്ടിക്കണ്ണുകളിലെ തിളക്കം സോഷ്യൽ മീഡിയയെ കീഴടക്കുകയാണ്. സകല മോഡലുകളെയും പിറകിലാക്കിയാണ് വെറും അഞ്ച് വയസ് മാത്രം പ്രായമുള്ള ഈ നൈജീരിയന്‍ മോഡൽ മുന്നേറുന്നത്. 'ലോകത്തിലെ തന്നെ സുന്ദരി' എന്ന് വിളിക്കാന്‍ തോന്നുന്ന ആ പെണ്‍കുട്ടിയുടെ പേര് ജാരെ എന്നാണ്. മോഫെ ബാമുയിവ എന്ന ഫൊട്ടോഗ്രാഫറാണ് പ്രൊഫഷണല്‍ മോഡലുകളെ വെല്ലുന്ന ജാരെയുടെ നോട്ടവും ഇരുപ്പും പകർത്തി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വൈറലാക്കിയത്.
'അവളൊരു മനുഷ്യനാണ്, അവളും ഒരു മാലാഖയാണ്' എന്ന അടിക്കുറിപ്പോടെയാണ് ജാരെയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 'എനിക്കവളെ പുഞ്ചിരിക്കുന്നവളാക്കാനും, പൊട്ടിച്ചിരിപ്പിക്കാനുമൊക്കെ കഴിയുമായിരുന്നു പക്ഷെ, അവളുടെ സ്വാഭാവികമായ സൌന്ദര്യമാണ് ഞാനാഗ്രഹിച്ചത്. അവരുടെ കണ്ണുകളിലത് കാണാമായിരുന്നു'വെന്നും മോഫെ പറയുന്നു.
മോഫെയോട് അവളുടെ ചിത്രത്തില്‍ ജാരെയെ കാണുമ്പോള്‍ കൂടുതല്‍ മുതിര്‍ന്ന ഒരാളെപ്പോലെ തോന്നുന്നുവെന്ന് പറഞ്ഞവരും നിരവധിയാണ്. കൂടുതല്‍ പേരും 'ലോകത്തിലെ തന്നെ സുന്ദരി' എന്നാണ് ഫോട്ടോയ്ക്ക് കമന്റ് ചെയ്തത്. ജാരെ ഒരു പ്രൊഫഷണല്‍ മോഡലല്ല. സഹോദരിമാരായ ഏഴ് വയസുകാരി ജോമി, പത്തുവയസുകാരി ജോബ എന്നിവര്‍ക്കൊപ്പവും ജാരേയുടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ജെ3 സിസ്റ്റേഴ്സ് (j3 sisters) എന്നാണ് അതിന് പേര് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha






















