ഇസ്രായേല്‍ സൈനികരെ തല്ലിയതിനു ജയിലിലായ പലസ്തീന്‍ കൗമാരക്കാരിക്ക് എട്ടു മാസത്തിനു ശേഷം മോചനം

ഇസ്രായേല്‍ സൈനികരെ തല്ലിയതിനു ജയിലിലായ പലസ്തീന്‍ കൗമാരക്കാരിക്ക് എട്ടു മാസത്തിനു ശേഷം മോചനം. പലസ്തീന്‍ പ്രതിരോധത്തിന്റെ ചിഹ്നമായിമാറിയ അഹദ് തമീമിയാണ് (17) സ്വതന്ത്രയായത്. ഇതേ കുറ്റകൃത്യത്തിനു തമീമിയ്‌ക്കൊപ്പം ജയിലായ ഇവരുടെ അമ്മയേയും മോചിപ്പിച്ചു. ഇരുവരേയും ഇസ്രേല്‍ അധികൃതര്‍ വെസ്റ്റ്ബാങ്ക് അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ഡിസംബറില്‍ രണ്ട് ഇസ്രേല്‍ സൈനികരെ തല്ലിയ സംഭവത്തിലാണ് തമീമിയും അമ്മയും ജയിലിലായത്.
വെസ്റ്റ്ബാങ്കിലെ നെബി സാലയില്‍ വീടിനു സമീപത്തായിരുന്നു സംഭവം. തമീമിയെയും അമ്മയേയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റാലികള്‍ നടന്നിരുന്നു. ഞായറാഴ്ച വീട്ടിലേക്ക് മടങ്ങിയെത്തുന്ന തമീമിയ്ക്കും അമ്മയ്ക്കും വന്‍ സ്വീകരണമാണ് നാട്ടുകാര്‍ ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha






















