അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു, ഏഴ് പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. കാലിബോണ്‍ അവന്യുവിലെ 3400 ബ്ലോക്കിലാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റവരെ അടുത്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി പൊലീസ് വക്താവ് ആരോണ്‍ ലൂണി പറഞ്ഞു.അതേ സമയം ഇത്തരം സംഭവങ്ങള്‍ക്ക് ന്യൂ ഓര്‍ലിയന്‍സില്‍ സ്ഥാനമില്ലെന്ന് മേയര്‍ ലട്ടോയ കാന്‍ട്രല്‍ പ്രതികരിച്ചു.
നഗരത്തിലെ ജനങ്ങളുമായി സംസാരിച്ചു അവരെല്ലാം സംഭവത്തില്‍ പ്രതിഷേധത്തിലാണ്. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു.രലാലി േ!='ൗിറലള
https://www.facebook.com/Malayalivartha






















