യമനില്‍ നിന്ന് അനധികൃതമായി അതിര്‍ത്തി കടന്നുള്ള വരവിനിടെ ഇടിമിന്നലേറ്റ് ആറുപേര്‍ക്ക് ദാരുണാന്ത്യം

തെക്കന്‍ അതിര്‍ത്തി പ്രവിശ്യയായ ജീസാനില്‍ ഇടിമിന്നലേറ്റ് ആറുപേര്‍ മരിച്ചു. ആറു പേരും ആഫ്രിക്കന്‍ വംശജരാണ്. യമനില്‍ നിന്ന് അനധികൃതമായി അതിര്‍ത്തി കടന്നുള്ള വരവിനിടെയാണ് ഇവര്‍ക്ക് മിന്നലേറ്റത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിര്‍ത്തിയോട് ചേര്‍ന്ന അല്‍ദായര്‍ ഗവര്‍ണറ്റേറിലാണ് സംഭവം. അനധികൃതമായി സൗദിയിലേക്ക് കടക്കാന്‍ ദുര്‍ഘടമായ മലമ്പാതയാണ് നുഴഞ്ഞുകയറ്റക്കാര്‍ ഉപയോഗിക്കുന്നത്.
കഴിഞ്ഞദിവസം ദിവസം ഈ മേഖലകളില്‍ കനത്ത മഴയും ഇടിമിന്നലും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha






















