വടക്കന്‍ കലിഫോര്‍ണിയയിലെ റെഡ്ഡിംഗ് നഗരത്തില്‍ പടര്‍ന്ന കാട്ടുതീ വ്യാപിക്കുന്നു

വടക്കന്‍ കലിഫോര്‍ണിയയിലെ റെഡ്ഡിംഗ് നഗരത്തില്‍ പടര്‍ന്ന കാട്ടുതീ വ്യാപിക്കുന്നു. ആയിരക്കണക്കിന് ആളുകളെ ഒഴുപ്പിച്ചുമാറ്റി. 48,000 ഏക്കര്‍ സ്ഥലം കത്തിനശിച്ചു. 12,000 അഗ്‌നിശമന സേനാംഗങ്ങള്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് അണയ്ക്കാന്‍ ശ്രമിക്കുകയാണ്.
അഞ്ഞൂറോളം കെട്ടിടങ്ങളും ആയിരത്തോളം ഭവനങ്ങളും തീയില്‍ നശിച്ചു. രണ്ടു കുട്ടികള്‍ അടക്കം ആറ് പേരും കൊല്ലപ്പെട്ടു. ഷാസ്താ കൗണ്ടിയില്‍ കലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















