വീടില്ലാത്തയാളാണ്...വിജയത്തിനു വേണ്ടി കൊതിക്കുകയാണ്...ഒരു റെസ്യൂമെ സ്വീകരിക്കൂ ബയോഡേറ്റയുമായി റോഡരികിലെ നില്‍പ് വൈറലായി, പിന്നാലെ ജോലി ഓഫറുകളുടെ പെരുമഴ ഗൂഗിളില്‍നിന്ന് ഉള്‍പ്പെടെ ഉദ്യോഗങ്ങളുടെ പെരുമഴ

അവന്റെ നല്ല സമയം അല്ലാണ്ടെന്തുപറയണം. വീടില്ലാത്തയാളാണ്...വിജയത്തിനു വേണ്ടി കൊതിക്കുകയാണ്...ഒരു റെസ്യൂമെ സ്വീകരിക്കൂ ഇങ്ങനെയെഴുതിയ ഒരു കുറിപ്പും കയ്യില്‍പ്പിടിച്ച് കാലിഫോര്‍ണിയയിലെ റോഡരികില്‍ ഒരു മനുഷ്യന്‍. അയാളും അയാളുടെ നില്പും കുറിപ്പും വൈറലായതോടെ ഗൂഗിളില്‍നിന്ന് വരെ ജോലി ഓഫറുകളുടെ പെരുമഴയാണ്.
ഡേവിഡ് കാസറസ് എന്നാണ് ഇയാളുടെ പേര്. വെബ് ഡെവലപ്പറാണ് ഡേവിഡ്. മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ച്, റെസ്യൂമേ സ്വീകരിക്കൂ എന്ന അഭ്യര്‍ഥനയോടെ ഡേവിഡ് നില്‍ക്കുന്നതിന്റെ ചിത്രം ഒരാള്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് വൈറലായതോടെയാണ് ഡേവിഡിനു മുന്നില്‍ അവസരങ്ങളുടെ പെരുമഴ പെയ്തിറങ്ങിയത്. ഒന്നും രണ്ടുമല്ല ഇരുന്നൂറോളം തൊഴിലവസരങ്ങളാണ് ഡേവിഡിനെ തേടിയെത്തിയത്.
തൊഴില്‍ വാഗ്ദാനവുമായി ഗൂഗിളും എന്റെ അരികിലെത്തിയിരുന്നു ഡേവിഡ് പറയുന്നു. 'ബിറ്റ്‌കോയിന്‍. കോമില്‍നിന്ന് ഒരു പ്രോഡക്ട് മാനേജര്‍ സംസാരിച്ചിരുന്നുവെന്നും. അവിടെയിരുന്ന് ജോലി ചെയ്യാന്‍ സാധിക്കുമോ അതോ ടോക്യോയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് അദ്ദേഹം ആരാഞ്ഞിരുന്നു. എല്ലാം സംഭവിച്ചത് വളരെപ്പെട്ടെന്നായിരുന്നു. എന്റെ അമ്പരപ്പ് ഇതുവരെ മാറിയിട്ടില്ലെന്നും. ഇത്തരമൊരു പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല' ഡേവിഡ് പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് മാനേജ്‌മെന്റില്‍ ബിരുദധാരിയാണ് ഡേവിഡ്. കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി കാറിലാണ് ഡേവിഡിന്റെ താമസം. വെബ് ഡിസൈനറായും ലോഗോ ഡിസൈനറുമായി ഇദ്ദേഹം മുമ്പ് ജോലി ചെയ്തിട്ടുമുണ്ട്.
ജൂലായ് 27ന് കാലിഫോര്‍ണിയയിലെ മൗണ്ടെയ്ന്‍ വ്യൂവിനു സമീപം ഡേവിഡ് നില്‍ക്കുകയായിരുന്നു. ആ സമയത്ത് അതുവഴി വന്ന ജാസ്മിന്‍ സ്‌കോഫീല്‍ഡ് എന്ന െ്രെഡവര്‍ ഡേവിഡിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത്ത് 'സാങ്കേതികമേഖലയില്‍ വിജയം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡേവിഡ് സിലിക്കണ്‍ വാലിയില്‍ എത്തിയത്. വീടില്ലാത്തതിനാല്‍ പാര്‍ക്കിലാണ് ഇദ്ദേഹത്തിന്റെ ഉറക്കമെന്നും' ട്വീറ്റിലൂടെ ജാസ്മിന്‍ വ്യക്തമാക്കി ശനിയാഴ്ച പോസ്റ്റ് ചെയ്ത ട്വീറ്റ് നിരവധി തവണ റീട്വീറ്റും ലൈക്കും ചെയ്യപ്പെട്ടു. ഇതോടെയാണ് നിരവധി കമ്പനികള്‍ ജോലി വാഗ്ദാനവുമായി ഡേവിഡിന് അരികിലെത്തിയത്. ഗൂഗിള്‍, നെറ്റ് ഫ്‌ലിക്‌സ്,ലിങ്ക്ഡ് ഇന്‍ തുടങ്ങി നിരവധി കമ്പനികള്‍ ഒരു മണിക്കൂറിനകം സമീപിച്ചതായും ജാസ്മിന്‍ ട്വീറ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















