തെക്കന്‍ ഫിലിപ്പീന്‍സിലെ ബാസിനിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ സൈനികര്‍ അടക്കം ആറ് മരണം

തെക്കന്‍ ഫിലിപ്പീന്‍സിലെ ബാസിനിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ സൈനികര്‍ അടക്കം ആറ് പേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ലാമിറ്റന്‍ നഗരത്തിലെ കൊളോനിയ ഗ്രാമത്തില്‍ പുലര്‍ച്ചെ 5.30നാണ് സ്‌ഫോടനമുണ്ടായത്.
സൈനിക ചെക്ക് പോസ്റ്റിന് സമീപമായിരുന്നു സ്‌ഫോടനം. പതിവ് പരിശോധന നടത്തുകയായിരുന്നു സൈനികരാണ് മരിച്ചത്. അബു സയാഫ് ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് സൈന്യം പറഞ്ഞു.
https://www.facebook.com/Malayalivartha






















