അവർ പിരിഞ്ഞെങ്കിലും ആ കൈ തുടിയ്ക്കുന്നുണ്ട് അവളുടെ ഹൃദയത്തിൽ... അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒപ്പമുണ്ടായിരുന്ന ഇരട്ട ശരീരത്തിലെ കൈകൾ മുറിച്ച് മാറ്റും

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒപ്പമുണ്ടായിരുന്ന ഇരട്ടയുടെ ശരീരമാണു വെറോണിക്കയ്‌ക്കു ദുരിതമായത്. ഇരട്ട സഹോദരിയുടെ ശരീരത്തിനു ഭ്രൂണാവസ്‌ഥയില്‍തന്നെ തകരാറുണ്ടായി. അവള്‍ ജനിച്ചില്ലെങ്കിലും ആ കൈകാലുകള്‍ വെറോണിക്കയുടെ ശരീരത്തില്‍ ഒട്ടിപ്പിടിച്ചു വളര്‍ന്നു. നെഞ്ചില്‍ ഒട്ടിച്ചേര്‍ന്ന നിലയിലുള്ള കൈകളിലെ നഖങ്ങള്‍ പോലും വെട്ടേണ്ടതുണ്ട്.
സഹോദരിയുടെ ശരീരഭാഗങ്ങള്‍ ഭാരം പോലെ തോന്നുന്നെന്നാണു വെറോണിക്ക പറയുന്നത്. ശരീരത്തില്‍ തൂങ്ങി ഇവ ആടുമ്പോള്‍ അവള്‍ക്കു വേദനയെടുക്കും. ഇവ ചലിപ്പിക്കാനുള്ള കഴിവും അവള്‍ക്കില്ല. മുറിവുണ്ടാകുമ്പോള്‍ രക്‌തം പുറത്തുവരുമ്പോള്‍ മാത്രമാകും അവളറിയുക.
ചികിത്സയ്‌ക്കു പണമില്ലാതിരുന്നതാണ് ഇത്രനാളും വലച്ചത്. വേദന മാത്രം സമ്മാനിച്ചിരുന്ന ആ രണ്ടു കൈകള്‍ ഇനി മുറിച്ചുമാറ്റും. ദിവസങ്ങള്‍ക്കുള്ളില്‍ തായ്‌ലന്‍ഡില്‍പോയി അധികമുള്ള കൈകള്‍ നീക്കാനുള്ള ശസ്‌ത്രക്രിയയ്‌ക്കു വെറോണിക്ക കോമിന്‍ഗസ്(14) വിധേയയാകും.
https://www.facebook.com/Malayalivartha






















