മലേഷ്യൻ വിമാനം എം.എച്ച് 370ന്റെ തിരോധാനം കരുതിക്കൂട്ടിയുള്ള ഇടപെടലിന്റെ ഫലമാണെന്ന് അന്വേഷണ റിപ്പോർട്ട്

നാളുകൾക്ക് മുൻപ് കാണാതായ മലേഷ്യൻ വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടതായി സംശയം. മലേഷ്യൻ വിമാനം എം.എച്ച് 370െൻറ തിരോധാനം കരുതിക്കൂട്ടിയുള്ള ഇടപെടലിന്റെ ഫലമാണെന്ന് അന്വേഷണ റിപ്പോർട്ട്. എന്നാൽ, ഇടപെടൽ ആരുടേതാണെന്ന് കണ്ടെത്താനായില്ലെന്നും 1500 പേജുള്ള മലേഷ്യൻ സുരക്ഷവിഭാഗത്തിെൻറ റിപ്പോർട്ട് പറയുന്നു. നാലുവർഷം മുൻപാണ് വിമാനം കാണാതായത്.
2014 മാർച്ച് എട്ടിനാണ് ക്വാലാലംപുരിൽനിന്നും ബെയ്ജിങ്ങിലേക്കുള്ള യാത്രക്കിടെ ബോയിങ് 777 വിമാനം അപ്രത്യക്ഷമായത്. മലേഷ്യ, ആസ്ട്രേലിയ, ചൈന എന്നീ രാജ്യങ്ങളുടെ മൂന്നുവർഷം നീണ്ട സംയുക്ത തിരച്ചിൽ ഇൗ വർഷം ജനുവരിയിൽ അവസാനിപ്പിച്ചു. ശേഷം, വിമാന അവശിഷ്ടം കണ്ടെത്തിയാൽമാത്രം പ്രതിഫലം എന്ന കരാറിൽ ഒാഷ്യൻ ഇൻഫിനിറ്റി എന്ന യു.എസ് കമ്പനിയെ മലേഷ്യൻ സർക്കാർ അന്വേഷണം ഏൽപിച്ചിരുന്നു. ഒരു തുമ്പും കണ്ടെത്താനാവാതെ കമ്പനിയും അന്വേഷണം നിർത്തുകയായിരുന്നു.
https://www.facebook.com/Malayalivartha






















